മെക്സിക്കോ സിറ്റിയിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെൻറിൽ അവസാന മത്സരത്തിൽ ഇന്ത്യ U-17 ലോകകപ്പ് ടീം 1-1 ന് ലാറ്റിൻ അമേരിക്കൻ വമ്പൻമാരായ ചിലിയെ സമനിലയിൽ തളച്ചു.
ഇന്ത്യൻ യുവനിര മികച്ച പ്രകടനമാണ് ചിലിക്കെതിരെ പുറത്തെടുത്തത്, കളിയുടെ 40 ആം മിനുട്ടിൽ ചിലി ലീഡ് നേടി. ഇന്ത്യയുടെ പ്രതിരോധത്തെ കമ്പിളിപ്പിച്ച് കോർണർ കിക്കിലൂടെ ലഭിച്ച അവസരം ഗോൾ ആക്കുകയായിരുന്നു ചിലി.
55 ാം മിനിറ്റിൽ അങ്കിതിന്റെ ഷോട്ട് ഉതിർത്തെങ്കില്ലും അവസരം ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല, 82 ആം മിനുട്ടിൽ നോങ്ഡാംബ നൊറോമിന്റെ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. അവസാന നിമിഷങ്ങളിൽ വിജയ ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഗോൾ നേടാനായില്ല.
ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ചിലിയെ പോലുള്ള ടീമിനെ സമനിലയിൽ തളച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്.
ഇന്ത്യൻ ടീമിന്റെ സമനിലക്ക് ശേഷം ഫിഫ അണ്ടർ 17 ഡയറക്ടർ ജാവിയർ സിപ്പി പ്രശംസിച്ച് ട്വീറ്റ് ചെയ്തു ചിലിയുടെ കോച്ചുമായി അദ്ദേഹം സംസാരിച്ചുവെന്നും ഇന്ത്യൻ ടീമിന്റെ കളിയെ പുകഴ്ത്തിയതായും അദ്ദേഹം കൂട്ടി ചേർത്തു.
© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment