ഇന്ത്യൻ വനിതാ ഫുട്ബോളിനൊപ്പം കഴിഞ്ഞ രണ്ട് ദശകങ്ങളായി കൂടെ നിൽക്കുന്ന ഓയിനം ബെംബെം ദേവിക്ക് രാഷ്ട്രം കഴിഞ്ഞ ഓഗസ്റ്റ് 18ന് അർജ്ജുന അവാർഡ് നൽകി ആദരിച്ചു.ശാന്തി മുല്ലിക്കിന് ശേഷം ഈ അവാർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ഫുട്ബോളർ ആണ് ബെംബെം
ഇന്ത്യൻ ഫുട്ബോളിലെ ദുർഗ്ഗ എന്നറിയപ്പെടുന്ന ബെംബെം 1995ൽ തന്റെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.2015ൽ SAF ഗെയിംസിൽ സ്വർണ്ണം നേടുമ്പോൾ ബെംബെം ടീമിലുണ്ടായിരുന്നു .തുടർന്ന് ഇന്ത്യയിൽ വനിതകൾക്കിടയിൽ ഫുട്ബോളിന്റെ പ്രാധ്യാന്യം അറിയിക്കുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി യോജിച്ചു കൊണ്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു FIFA ലിവ് യുവർ ഗോൾസിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ കൂടി ആയിരുന്നു ബെംബെം
താൻ ഈ അവാർഡ് പ്രതീക്ഷിച്ചിരുന്നു എന്നും ഇത് കോടികൾ വരുന്ന ഇന്ത്യയിലെ വനിതാ ഫുട്ബോൾ പ്രേമികൾക്ക് പ്രചോദനം ആകുമെന്നുമായിരുന്നു ബേംബ്മിന്റെ ആദ്യ പ്രതികരണം
ഇത് ഇന്ത്യൻ ഫുട്ബോളിനുള്ള അവാർഡ് ആണ്.ഈ അവാർഡ് സമൂഹത്തിലെ തെറ്റിധാരണകൾ മാറാനും തുടർന്ന് പെൺകുട്ടികൾക്ക് ഈ കളിയിലേക്ക് വരാൻ സഹായികരമാകുമെന്നും ബെംബെം കൂട്ടിച്ചേർത്തു.ഇന്ത്യയിലെ ഒരുപാട് ഇതിഹാസങ്ങളുടെ പേരിനൊപ്പം തന്റെ പേരും കാണാൻ സാധിച്ചതിലുള്ള സന്തോഷം അവരുടെ വാക്കുകളിൽ പ്രകടമായിരുന്നു.തന്റെ കഴിഞ്ഞ 2ദശക കാലത്തെ അധ്വാനം വെറുതെ ആയില്ല എന്നും ബെംബെം അഭിപ്രായപ്പെട്ടു
കുടുംബങ്ങൾക്കൊപ്പം സഹ കളിക്കാർക്കും കോച്ചുമാർക്കും AIFF ലെ എല്ലാ അംഗങ്ങൾക്കും നന്ദി പറയാനും ബെംബെം ദേവി മറന്നില്ല
AIFF പ്രസിഡന്റ് ശ്രി പ്രഫുൽ പട്ടേൽ ബെംബെം ദേവിയെ അഭിനന്ദിച്ചു
ബേംബ്മിന്റെ ഈ നേട്ടം ഫുട്ബോളിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന ഒരുപാട് വനിതകൾക്ക് പ്രചോദനം ആണെന്ന് പട്ടേൽ പറഞ്ഞു.ഈ രംഗത്ത് ബേംബ്മിന്റെ സംഭാവന വളരേ വലുതാണെന്നും.അവർ ഈ അവാർഡിന് തീർത്തും അർഹയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബെംബെം ഒരുപാട് യുവതികൾക്ക് മാധൃക ആണെന്ന് AIFF ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി.കഴിഞ്ഞ ഇരുപത് വർഷമായി ബെംബെം നടത്തിയ പ്രകടനങ്ങൾ തന്നെയാണ് അവരെ യുവതികൾക്ക് മാധ്ര്കായാക്കാൻ കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വനിതാ ഫുട്ബോൾ കോച്ച് മെയ്മോൾ റോക്കി ഈ അവാർഡിന് ബേംബ്മിനേക്കാൾ അനുയോജ്യ വേറാരും ഇല്ല എന്ന് വ്യക്തമാക്കി.ഗ്രൗണ്ടിലും പുറത്തുമായി നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ ഈ അവാർഡ് നേടിയത്
ഈ അവാർഡ് നേടുന്ന 25ആമത്തെ ഫുട്ബോളർ ആണ് ദേവി.2016ൽ സുബ്രത പോൾ ആയിരുന്നു നേടിയത്.ഇതിന് മുമ്പ് 2001ലും 2013ലും മികച്ച വനിതാ ഫുട്ബോൾേറിനുള്ള അവാർഡും ബെംബെം നേടിയിരുന്നു
0 comments:
Post a Comment