Tuesday, August 29, 2017

രാഷ്ട്രീയ ഖേൽ പ്രോത്സാഹന പുരസ്‌കാർ അവാർഡ് നീതാ അംബാനി രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചു



"രാഷ്ട്രീയ ഖേൽ പ്രോത്സാഹന പുരസ്‌കാർ" രാഷ്ട്രപതി രാമനാഥ് കോവിന്ദിൽ നിന്നും  ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ റിലയൻസ് ഫൌണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ ശ്രീമതി നിതാ അംബാനി സ്വീകരിച്ചു. സ്പോർട്സ്  ഫോർ ഡവലപ്മെന്റ്  വിഭാഗത്തിലാണ് റിലൈൻസ് ഫൌണ്ടേഷൻ ഈ അവാർഡിന് അർഹരായത്.

സ്പോർട്സ് യുവജന കാര്യ വകുപ്പ്  സ്പോൺസർഷിപ്പ്, സ്പോർട്സ് പ്രൊമോഷൻ ബോർഡുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനനാണു  രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്ക്കർ അവാർഡ് നൽകുന്നത്.


രാജ്യത്തെ യുവാക്കളിൽ സ്പോർട്സുമായി ബന്ധപ്പെട്ട താൽപ്പര്യത്തെ വർദ്ധിപ്പിക്കാൻ റിലയൻസ് ഫൗണ്ടേഷന്റെ സംഭാവന വളരെ വലുതാണ്. 2010 ൽ രൂപംകൊണ്ട റിലയൻസ് ഫൗണ്ടേഷൻ നമ്മുടെ രാജ്യത്ത് ഗ്രാമീണ കുട്ടികൾക്ക് വഴികാട്ടികളാകാൻ സമൂഹത്തിൽ നേതൃത്വം വഹിക്കാൻ  വളരെ അധികം പ്രയത്നിച്ചിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിന് മതിവരാത്ത നന്ദി നിതാ അംബാനിയോടും അവരുടെ റിലൈൻസ് ഫൌണ്ടേഷനിന്നോടും പറയേണ്ടത് ഉണ്ട്. പല യുവ തലമുറകൾക്ക് ഫുട്ബോളിൽ അവസരം ഒരുക്കാൻ അവർക്ക് സാധിച്ചു .
ഇന്ത്യൻ സൂപ്പർ ലീഗും റിലൈൻസിന്റെ ഒരു വിത്താണ് .ഈ  മാറ്റങ്ങൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ റാങ്കിങ്ങിലും നമ്മൾ കണ്ട് തുടങ്ങി. റിലൈൻസ് ഫുട്ബോൾ യൂത്ത് സ്പോർട്സിലൂടെ വന്ന കേരള യുവ താരം അജിത് ശിവൻ കേരള ബ്ലാസ്റ്റേഴ്സിന് ഡ്രാഫ്റ്റിലൂടെ സൈൻ ചെയ്തു .ഇത് പോലെ കൂടുതൽ പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ റിലൈൻസ് ഫൗണ്ടേഷന് കിട്ടിയ അവാർഡ് തികച്ചും അർഹിക്കുന്നതാണ്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers