Thursday, November 16, 2017

മാച്ച് പ്രിവ്യു : കേരള ബ്ലാസ്റ്റേഴ്സ് എഫ് സി VS അമാർ ടീം കൊൽക്കത്ത ( എ ടി കെ )




കൊച്ചിയിൽ പന്തുരുളുകയാണ്. ഇന്ത്യയുടെ കാൽപന്ത് ഉത്സവത്തിന്. ലോകകപ്പിനെ വെല്ലുന്ന ആവേശമാകും ഒരോ  ഐ എസ് എൽ സീസണുകളും. മരണകിടക്കയിൽ കിടന്ന ഇന്ത്യൻ ഫുട്ബോളിനെ കൈ പിടിച്ചു ഉയർത്തുന്ന ഐ എസ് എല്ലിന്റെ നാലാം പതിപ്പിന് കൊച്ചിയുടെ മണ്ണിൽ തിരിതെളിയുമ്പോൾ മൂന്നാം സീസൺ ഫൈനലിൽ മത്സരത്തിന്റെ തനിയാവർത്തനമാണ്. ചാമ്പ്യന്മാരുടെ മികവും വംഗനാടിന്റെ ശൗര്യവുമായി ഇറങ്ങുന്ന എ ടി കെയും രണ്ടു തവണ കൊൽക്കത്തൻ പോരാളികൾക്ക് മുന്നിൽ അടിയറവു പറയേണ്ടി വന്ന കേരളത്തിന്റെ കൊമ്പന്മാരും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആദ്യ മത്സരത്തിൽ തന്നെ തീ പാറും


ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് എ ടി കെ. രണ്ടു തവണ ജേതാക്കളായ ടീം ഒരു തവണ സെമി ഫൈനലിലും പ്രവേശിച്ചു. മറ്റൊരു ഐ എസ് എൽ ടീമിനും ഇത്രയും മികച്ച കണക്കുകൾ ഉണ്ടാകില്ല. അത്രയും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ മൂന്നു വർഷമായി എ ടി കെ കാഴ്ച വെച്ചത്. രണ്ടു തവണ ഫൈനലിൽ തോൽപ്പിച്ചാതവട്ടെ കേരളത്തിന്റെ സ്വന്തം കൊമ്പൻമാരെയും. എന്നാൽ കീരീടം നിലനിർത്താൻ ഒരുങ്ങുമ്പോൾ കാര്യങ്ങൾ അത്ര സുരക്ഷിതമല്ല കൊൽക്കത്തൻ ടീമിന്. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡും നാരുള്ള സഹകരണം അവസാനിപ്പിച്ചാണ് വർഷം വർഷം വരെ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത യായിരുന്ന അമാർ  ടീം കൊൽക്കത്ത (എ ടി കെ) എത്തുന്നത്. സ്പാനിഷ് പരിശീലകൻ ഹോസെ മോളിന പകരം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ടെഡി ഷെറിംങ്ങ്ഹാമാണ് എ ടി കെയുടെ തന്ത്രങ്ങൾ മെനയുന്നത്. കളിക്കാരൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച ടെഡി പരിശീലകന്റെ റോളിൽ എത്രത്തോളം തിളങ്ങും എന്നത് എ ടി കെയുടെ മുന്നോട്ട് പോകിനെ സ്വാധീനികും. സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാറുള്ള പതിവ് ഈ സീസണിലും തുടരുകയാണ് ദാദയുടെ സ്വന്തം ടീം. ഐറിഷ് സൂപ്പർ സ്റ്റാർ റോബീ കീനാണ് ഇത്തവണ എ ടി കെയുടെ പ്രധാന ഊർജ്ജ സ്രോതസ്സ്. എന്നാൽ കാലിനേറ്റ പരിക്ക് മൂലം ബ്ലാസ്റ്റേഴ്സിന് എതിരെ ഇറങ്ങാൻ കഴിയാത്തത് എ ടി കെക്ക് വലിയ തിരിച്ചടിയാണ്. റോബീ കീന്റെ അഭാവത്തിൽ ഞാസി കുഖിയും ഇന്ത്യൻ താരം റോബിൻ സിംഗുമാകും മുന്നേറ്റതിൽ. മധ്യനിരയിൽ യുജെൻസൺ ലിങ്തോ, കോണാർ തോമസ്, ജയേഷ് റാണ സെകീഞ്ഞോയും അണിനിരക്കും. പ്രതിരോധത്തിന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തോർപും സ്പാനിഷ് താരം ജോർഡി മൊണ്ടലും നേതൃത്വം നൽകുമ്പോൾ ഇന്ത്യൻ താരങ്ങളായ കീഗൻ പെരേരയും  പ്രബീർ ദാസും പ്രതിരോധത്തിന് കരുത്ത് കൂട്ടും. കഴിഞ്ഞ ഫൈനലിലെ ഹീറോ ദേബ് ജിത്ത് മജുംദാരാകും എ ടി കെയുടെ വല കാക്കാൻ ആദ്യ ഇലവനിൽ ഇറങ്ങുക. 



പരിക്കിന്റെ പിടിയിലായ ഇംഗ്ലീഷ് മധ്യനിര താരം കാൾ ബെക്കർ ആദ്യ മത്സരത്തിൽ ഇറങ്ങിയേക്കില്ല.

യൂഗോസ്ലാവ്യൻ താരം ഞാസി കുഖിയും ഇന്ത്യൻ താരങ്ങളായ യൂജെൻസൺ ലിങ്തോയും ജയേഷ് റാണയും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരക്ക് തലവേദന സൃഷ്ടിച്ചിക്കാൻ പോന്നവരാണ്. 

ടീമിലെ പല താരങ്ങളും മുപ്പതിന് മേൽ പ്രായ മുള്ളവരാണ് എന്നത് ടീമിനെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ടെഡി ഷെറിംങ്ങ്ഹാമിന് പരിചിതമായ 4-4-2 ശൈലിയിലാകും ടീം അണിനിരക്കുക. 

 സൂപ്പർ താരങ്ങളില്ലാത്ത പരിഭവങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് എല്ലാ വർഷവും തുടക്കം കുറിക്കാറുള്ളത്. എന്നാൽ നാലാം പതിപ്പിന് കൊമ്പന്മാർ ഇറങ്ങുമ്പോൾ സൂപ്പർ താരങ്ങളുടെ നീണ്ട നിരയാണ് ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്ന ബെർബറ്റോവ്, വെസ് ബ്രൗൺ മുതൽ ഇന്ത്യൻ താരങ്ങളായ സന്ദേശ് ജിങ്കാൻ, സി കെ വിനീത് വരെ സൂപ്പർ താരങ്ങളുടെ വലിയ നിരയാണ് ടീമിൽ. ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങൾ മെനയുന്നത് സാക്ഷാൽ സർ അലക്സ് ഫെർഗൂസന്റെ വലം കൈയായിരുന്ന റെനേ മ്യൂലസ്റ്റീൻ. കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷക്കാതെയാണ് ഇത്തവണ കേരളത്തിന്റെ കൊമ്പന്മാർ ഐ എസ് എൽ നാലാം പതിപ്പിന് ഇറങ്ങുന്നത്. 



ഐ എസ് എല്ലിലെ കരുത്തുറ്റ മുന്നേറ്റ നിരയുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ എത്തുന്നത്. മുന്നേറ്റങ്ങൾക്ക് ശക്തി പകരാൻ ബൾഗേറിയൻ ഇതിഹാസം ദിമിദർ ബെർബറ്റോവ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ താരമായിരുന്ന ബെർബറ്റോവ് ബയർ ലവർകൂസൻ, ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഫുൾഫാം,മൊണാക്കോ ടീമുകൾക്ക് വേണ്ടി കളിച്ച അനുഭവ സമ്പത്ത് കൈ മുതലാക്കിയാണ് ബെർബറ്റോവ്  ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. കൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ഹീറോ ഇയാൻ ഹ്യൂം കൂട്ടിനുണ്ട്. ബെർബറ്റോവിന്റെ വൺടച്ച് പാസുകളും ഇയാൻ ഹ്യൂമിന്റെ  പരിചയ സമ്പത്തും ബ്ലാസ്റ്റേഴ്സിന് കരുത്താണ്. ഇവർക്ക് കൂട്ടായി ഘാനതാരം കറേജ് പെകുസനും ഡച്ച് യുവതാരം മാർക് സിഫ്നിയോസുമുണ്ട്. ഇരുതാരങ്ങളും പ്രീ സീസൺ മത്സരങ്ങളിൽ ഗോൾ അടിച്ചു കൂട്ടിയത് ആരാധകർക്ക് പ്രതീക്ഷയേകുന്നതാണ്. 
ഇന്ത്യൻ താരങ്ങളായ സി കെ വിനീതും പ്രശാന്ത് മോഹനും ചേരുന്നതോടെ ഏത് ടീമും ഭയക്കുന്ന മുന്നേറ്റ നിരയാണ് ബ്ലാസ്റ്റേഴ്സിന്റേത്.



മികച്ച ഇന്ത്യൻ താരങ്ങളുടെ ഒരു പട തന്നെയുണ്ട് കേരളത്തിന്റെ സ്വന്തം ടീമിന്. ഐ എസ് എല്ലിൽ ഡൽഹിയുടെ മധ്യനിരയി ൽ പ്രധാനിയായിരുന്ന മിലൻ സിങ്ങും മുൻ ബെംഗളൂരു എഫ് സി താരമായ സിയാം ഹങ്ങലുമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ- മുന്നേറ്റനിരകളെ കൂട്ടിയിണക്കുന്നതിൽ നിർണായക പങ്ക് വഹികുക. കൂടെ ഏത് പൊസിഷനിലും നിറഞ്ഞു കളിക്കുന്ന ജപ്പാനീസ് വംശജനായ അരാട്ട ഇസൂമിയും ഇന്ത്യൻ താരം ജാക്കിചന്ദ് സിംഗും ലോകൻ മീറ്റിയും ചേരുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ നിന്നും മുന്നേറ്റത്തിലേക്കുള്ള പന്ത് ഒഴുകകിന്റെ ശക്തി കൂടും ഒപ്പം കേരളത്തിന്റെ സ്വന്തം അജിത് ശിവനും കൂട്ടിനുണ്ട്.



പ്രതിരോധത്തിൽ ഇന്ത്യയുടെ വൻമതിലിനെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വന്തം വെസ് ബ്രൗണും സെർബിയൻ താരം നെമാഞ്ച ലാകികും. ഇരുവരും മികച്ച റെക്കോർഡുകൾ ഉള്ള പ്രതിരോധതാരങ്ങൾ. ഒപ്പം ഐ ലീഗിൽ ഐസ്വാളിന്റെ കോട്ട കാത്ത ഇന്ത്യൻ അണ്ടർ 23 ടീം ക്യാപ്റ്റൻ ലാൽരുവത്താരയും ലാൽതക്കിമയും പ്രീതം സിങും മികച്ച ആക്രമണകൾക് തുടക്കം കുറിക്കുന്നതിൽ മിടുക്കനായ ലാൽരുവത്താര ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്ന് തീർച്ച. കൂടെ ഇന്ത്യയിലെ മികച്ച വിങ് ബാക്കുകളിൽ ഒരാളായ മലയാളികളുടെ സ്വന്തം റിനോ ആന്റോയു കൂടെ ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പൂട്ട് പൊളിക്കാൻ എതിരാളികൾ നന്നെ വിയർക്കും

ഗോൾ കീപ്പറായി ഇന്ത്യൻ താരം സുഭാഷിഷ് റോയ് ചൗധരിയാകും എത്തുന്നത്. 

താരങ്ങൾ ആരും തന്നെ പരിക്കിന്റെ പിടിയിലല്ല എന്നത് ബ്ലാസ്റ്റേഴ്സിന് മുതൽ കൂട്ടാണ്.  മധ്യനിരയിലൂടെ കളി മെനയുന്ന ശൈലിയാണ് പൊതുവെ റെനേ മ്യൂലസ്റ്റീൻ സ്വീകരിക്കാറുള്ളത്. പന്ത് കൈവശം വെച്ച് ലഭിക്കുന്ന അവസരങ്ങളിൽ ആക്രമിക്കുക എന്ന ശൈലിയാകു ടീം പിന്തുടരുക. 4-3-2-1, 4-5-1, 4-4-2 എന്നീ ശൈലികളാകും  ടീം സ്വീകരികുക. ഇയാൻ ഹ്യൂമിനെ മുഖ്യ സ്ട്രൈക്കറായും ബെർബറ്റോവ് സെക്കന്റ് സ്ട്രൈക്കർ പൊസിഷനിലും കളിക്കാൻ ആണ് സാധ്യത. 




സാധ്യത ഇലവൻ

എ ടി കെ : ദേബ് ജിത്ത് മജുംദാർ; പ്രബീർ ദാസ്, ടോം തോർപ്, ജോർഡി മൊണ്ടാൽ(C),കീഗൻ പെരേര; ജയേഷ് റാണ, യുജെൻസൺ ലിങ്തോ, കോണർ തോമസ്,സെകീഞ്ഞോ; റോബിൻ സിംഗ്, ഞാസി കുഖി


കേരള ബ്ലാസ്റ്റേഴ്സ് : സുഭാഷിഷ് റോയ് ചൗധരി; ലാൽരുവത്താര, നെമാഞ്ച ലാകിക് , ജിങ്കാൻ(C), റിനോ ആന്റോ; വെസ് ബ്രൗൺ, മിലൻ സിംഗ്, സി കെ വിനീത്, കറേജ് പെകുസൻ , ബെർബറ്റോവ്; ഇയാൻ ഹ്യൂം

നവംബർ 17 ന് രാത്രി എട്ടിന് മഞ്ഞകടലിനെ സാക്ഷിയാക്കി ഇന്ത്യൻ ക്ലാസികോയോടെ ഐ എസ് എൽ നാലാം പതിപ്പിന് തുടക്കം കുറിക്കും. മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലൂം കാണം. ഓൺ ലൈൻ സ്ട്രീമിങ്ങ് വഴി ഹോട്ട് സ്റ്റാരിലും ജിയോ ടിവിയു മത്സരം തത്സമയം ലഭ്യമാകും.

0 comments:

Post a Comment

Blog Archive

Labels

Followers