ആരാധകരുടെ ഇഷ്ട്ട താരം ഇന്ത്യയിലെ തന്നെ മികച്ച ഡിഫൻഡർ സന്ദേശ് ജിങ്കാൻ ഇനി ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കും .
ഡിഫൻസ് തങ്ങളുടെ കുന്തമുനയായ ജിംഗനെ നിലനിർത്തിക്കൊണ്ട് ഡ്രാഫ്റ്റ് ന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് ISL 4 ന് തയ്യാറെടുത്തിരുന്നു . ആദ്യ സീസൺ മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സ് ന് ഒപ്പം തുടരുന്ന ജിംഗൻ ആരാധകരുടെയും ഇഷ്ട തരം കൂടിയാണ്.24 ലേക്ക് കടന്ന ഇൗ ഡിഫൻഡർ ശരീരം കൊണ്ട് ബോൾ ബ്ലോക് ചെയ്യുന്നതിൽ വിദഗ്ധനാണ്.
ഇന്ത്യയുടെ നീല കുപ്പായത്തിൽ സ്ഥിര സനിധ്യമായ ജിങ്കൻ ഈയിടെ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുകയും ടൈഗേഴ്സ് നെ കിരീടത്തിലെക്ക് നയിക്കുകയും ചെയ്തിരുന്നു .യുണൈറ്റഡ്
സിക്കിം ,മുംബൈ എഫ് സി ,സാൽഗോക്കർ ബെംഗളൂരു എഫ് സി ,ഡി എസ് കെ ശിവാജിയൻസ് എന്നിവക്ക് വേണ്ടി ജിംഗാൻ കുറഞ്ഞകാലം കളിച്ചിട്ടുണ്ട്.എങ്കിലും ടീമിലെ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ ആദേഹത്തിനായിട്ടുണ്ട്.തുടർച്ചയായി നാലാം വർഷവും ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ കുന്തമുന ജിംഗൻ തന്നെയായിരിക്കും.
0 comments:
Post a Comment