ജയത്തോടെ പുതിയ സീസണിന് തുടക്കം കുറിക്കാൻ എഫ് സി പൂനെ സിറ്റിയു ഡൽഹി ഡയനോമോസും ഏറ്റുമുട്ടും. മത്സരം രാത്രി എട്ടിന് പൂനെയുടെ തട്ടകമായ ശ്രീ ശിവ്ഛത്രപതി സ്പോർട്സ് കോംപ്ലക്സിലാണ്.
ഐ എസ് എൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഡൽഹിയും ഇതുവരെ സെമിയിൽ എത്താനാവാത്ത പൂനെയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല. ഐ എസ് എൽ മികച്ച നേട്ടങ്ങളൊന്നും എടുത്ത് പറയാൻ ഓറഞ്ച് ആർമിക്കില്ല. കഴിഞ്ഞ വർഷം ആറാമഥായിരുന്നു ടീം. ഇത്തവണ പുതിയ കോച്ചും പുതിയ താരങ്ങളുമായിട്ടാണ് പൂനെ എത്തുന്നത്. കഴിഞ്ഞ വർഷത്തെ 'മിനി ഡൽഹി' എന്ന് പൂനെയെ വിളിക്കാം. മാർസലീഞ്ഞോ, കീൻ ലൂയിസ്, മാർക്കസ് ടെബാർ എന്നിവരെ ഡൽഹിയിലും നിന്നും റാഞ്ചി. കൂടെ നോർത്ത് ഈസ്റ്റിന്റെ ഗോൾവേട്ടകാരൻ എമലിയാനോ അൽഫാരോയും ടീമിലെത്തിച്ച് ഐ എസ് എല്ലിലെ മൂർച്ചയേറിയ മുന്നേറ്റ നിരമായാണ് . പൂനെ എത്തുന്നത് . അന്റോണിയോ ലോപസ് അബ്ബാസിന് പകരം യൂഗ്യോസ്ലോവാക്യൻ കോച്ച് റാങ്കോ പെപോവികാണ് ടീമിന്റെ തന്ത്രങ്ങൾക്ക് പിന്നിൽ. കൂടെ കരുത്തുറ്റ ഇന്ത്യൻ യുവനിരയും ടീമിലുണ്ട്. മലയാളി താരം ആഷിക് കുരുണിയനും ടീമിന്റെ ഭാഗമാണ്
കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി അടിമുടി പുതുക്കി പണിതാണ് പുതിയ സീസണിന് എത്തുന്നത്. അനസ് , മാർസലീഞ്ഞോ , കീൻ ലൂയിസ് തുടങ്ങിയ പ്രമുഖ താരങ്ങളെയെല്ലാം ടീം ഒഴിവാക്കി. പകരം ഇന്ത്യയിലെ യുവതാരങ്ങളെയാണ് ടീമിലെത്തിച്ചത് . പ്രീതം കോട്ടാൽ, സെയിത്യസൻ സിംഗ്, റോമിയോ ഫെർണാണ്ടസ് എന്നിവരാണ് ടീമിലെ പ്രമുഖ താരങ്ങൾ. സ്പാനിഷ് താരം എടു മോയ,നെതർലാന്റ്സ് യുവ താരം ജെറോൺ ലുമു എന്നിവരാണ് ടീമിലെ വിദേശ ശക്തികൾ. യുവത്വം നിറഞ്ഞു നിൽകുന്ന ടീമിന്റെ തന്ത്രങ്ങൾ പിന്നിൽ മുൻ സ്പാനിഷ് അണ്ടർ 23 ടീം കോച്ചായിരുന്ന മിഗ്വേൽ എയ്ഞ്ചൽ പോർടുഗൽ ആണ്.
ഇതുവരെ ഇരു ടീമുകളും 6 തവണ ഏറ്റുമുട്ടിയപ്പോൾ 3 തവണ ഡൽഹി വിജയിച്ചപ്പോൾ ഒരു തവണ മാത്രമാണ് പൂനെക്ക് ജയിക്കാൻ കഴിഞ്ഞത്. 2 മത്സരങ്ങൾ സമനിലയിൽ കലാശിചു
0 comments:
Post a Comment