സൂപ്പർ യുവതാരം കോമൾ തട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും ശ്രമിക്കുന്നതായി സൂചന.പൂനെ,എ ടി കെ ടീമുകൾക്കൊപ്പം ബ്ലാസ്റ്റേഴ്സും കോമളിനായി രംഗത്തുണ്ടെന്ന് സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു. ഫിഫ 17 ലോകകപ്പിൽ ആദ്യ മത്സരം മാത്രം കളിച്ചുവെങ്കിലും തന്റെ സ്‌കിൽസിലൂടെ എല്ലാവരെയും ഞെട്ടിച്ച താരമായിരുന്നു കോമൽ തത്താൽ .എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഐ എസ് എല്ലിൽq കളിക്കാൻ തുർക്കി സെക്കന്റ് ഡിവിഷൻ ക്ലബ്ബിന്റെ ഓഫർ നിരസിച്ചിരിക്കുകയാണ് കോമൽ .
ഇന്ത്യൻ ആരോസിൽ കോമലിനെ ഉൾപ്പെടുത്താതെ ക്ലബ്ബ് ഇല്ലാതെ നിൽക്കുകയാണ് ഈ ലോകകപ്പ് താരം . എന്നാൽ ഐ ലീഗ് ക്ലബ്ബായ മിനിർവ പഞ്ചാബ് ഓഫറുമായി എത്തിയെങ്കിലും ഐ എസ് എല്ലിൽ കളിക്കാനാണ് കോമാലിന് താല്പര്യം . മിനിർവ പഞ്ചാബ് കുറഞ്ഞത് 10 മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞിട്ടും ഐ എസ് എല്ലിൽ ആണ് കോമാലിന്റെ നോട്ടം. ഇതോടെ വിവിധ ഐ എസ് എൽ ക്ലബ്ബുകൾ കോമളിനായി വടംവലി തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ നെയ്മരെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് കൂടെ രംഗത്തെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരും ആവേശത്തിലാണ്.
0 comments:
Post a Comment