തന്റെ ടീം മെച്ചപ്പെടാനും ഇന്ത്യ ഏഷ്യയിലെ തന്നെ വൻ ശക്തിയാകണമെന്നും , ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന മ്യാന്മാരുമായുള്ള 2019 ഏഷ്യ കപ്പ് യോഗ്യതക്ക് മുൻമ്പായി ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ പറഞ്ഞു .ഇതിന് മുമ്പ് 2011 ഇൽ കളിച്ച ഇന്ത്യ 2019ഇൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് യോഗ്യത നേടി കഴിഞ്ഞു .ഇന്ത്യ യോഗ്യത നേടിയത് ഏറ്റവും വലിയൊരു നേട്ടമാണെന്നും ഇന്ത്യൻ ഫുടബോൾ വളരുന്നതിന്റെ സൂചനയാണെന്നും ഈ ചന്ദിഗാർഡുകാരൻ വ്യകത്മാക്കി .
യോഗ്യത നേടിയതോടെ ഏഷ്യ കപ്പിൽ വമ്പൻ ടീമുകളോട് ഏറ്റു മുട്ടി ഏഷ്യയിലെ വൻ ശക്തിയാകാനാണ് ഇനി ഇന്ത്യ ശ്രമിക്കുക എന്ന് ജിങ്കാൻ കൂട്ടി ചേർത്തു .
ടീമിന്റെ ഐക്യവും ഒരിക്കലും പിടി കൊടുക്കാത്ത നിലപാടുമാണ് ഇന്ത്യയുടെ തുടർച്ചയായ വിജയമെന്ന് ഈ കേരള ബ്ലാസ്റ്റേർസ് താരം പറഞ്ഞു .
0 comments:
Post a Comment