ഐ എസ് എൽ - ഐ ലീഗ് ടീമുകളെ യോജിപ്പിച്ച് സൂപ്പർ കപ്പ് ഒരുക്കാൻ എ ഐ എഫ് എഫ്. ഫെഡറേഷൻ കപ്പിന് പകരമായിട്ടാകും സൂപ്പർ കപ്പ് എത്തുക. ഐ ലീഗ് - ഐ എസ് എൽ സീസണുകൾ മാർച്ച് പകുതിയോടെ അവസാനിക്കും. അതു കൊണ്ട് മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യവാരമോ ആയിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുക. ഐ എസ് എല്ലിലെ ആദ്യ 4 സ്ഥാനകാരും ഐ ലീഗിലെ ആദ്യ 4 സ്ഥാനകാരുമാകും സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുക.
സൂപ്പർ കപ്പിന്റെ വരവോടെ ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റായ ഫെഡറേഷൻ കപ്പ് ഇല്ലാതാകും. 1977ൽ കൊച്ചിയിലാണ് ആദ്യ ഫെഡറേഷൻ കപ്പ് അരങ്ങേറിയത്. അന്ന് മോഹൻ ബഗാനെ തോൽപ്പിച്ച് ഐ ടി ഐ ബെംഗളൂരു ആദ്യ ഫെഡറേഷന് കപ്പിൽ മുത്തമിട്ടു. ആദ്യ വർഷങ്ങളിൽ എല്ലാ പ്രാദേശിക ലീഗ് ചാമ്പ്യൻമാരെ ഉൾപെടുത്തി യായിരുന്നു ഫെഡറേഷൻ കപ്പ് സംഘടിപ്പിച്ചിരുന്നു. പിന്നീട് കാലക്രമേണ പല മാറ്റങ്ങളും വന്നു. ഐ ലീഗ് ടീമുകളെ ഉൾപെടുത്തി യായിരുന്നു പിന്നീട് ഫെഡറേഷൻ കപ്പ് മത്സരങ്ങൾ അരങ്ങേറിയത്. ബെംഗളൂരു എഫ് സിയാണ് നിലവിലെ ജേതാക്കൾ. 14 തവണ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാനാണ് ഏറ്റവും കൂടുതൽ തവണ ഫെഡറേഷൻ കപ്പിൽ മുത്തമിട്ടത്.
ഇതുവരെ ഐ ലീഗ് ജേതാക്കളാൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫ് അവസരവും ഫെഡറേഷൻ കപ്പ് ജേതാക്കൾക്ക് എ എഫ് സി കപ്പിലേക്കുള്ള അവസരവുമാണ് ലഭിച്ചിരുന്നത് . ഈ സീസണിൽ മാത്രം ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾക്കാണ് എ എഫ് സി കപ്പിലേക്കുള്ള അവസരം. അത് കൊണ്ട് 2018 ഇൽ എ ഐ എഫ് എഫ് സൂപ്പർ കപ്പ് ഒരുക്കുകയാണെങ്കിൽ വിജയികൾക്ക് എ എഫ് സി കപ്പിലേക്കുള്ള അവസരം ഉണ്ടാകില്ല .ഫെഡറേഷൻ കപ്പ് ഇല്ലാതകുന്നന്നതോടെ അടുത്ത 2019 സീസൺ മുതൽ ഒരൊറ്റ ലീഗ് ആയി കഴിഞ്ഞാൽ സൂപ്പർ കപ്പ് വിജയികൾക്കാകും എഫ് സി കപ്പിലേക്കുള്ള അവസരം. സീസണു മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിൽ പല ഐ എസ് എൽ ടീമുകളും ഐ ലീഗ് ടീമുകൾക്ക് മുന്നിൽ പതറുന്ന കാഴ്ച കണ്ടതാണ് അതുകൊണ്ട് തന്നെ ഐ എസ് എല്ലിനെ വെല്ലുന്ന ആവേശമാകും സൂപ്പർ കപ്പിന് ഉണ്ടാവുക.
0 comments:
Post a Comment