ജയത്തോടെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീകരമാക്കി ബെംഗളൂരു എഫ് സി. ബെംഗളൂരു ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു ആദ്യ വിജയം കുറിച്ചത്. എഡു ഗാർഷ്യ,സുനിൽ ഛേത്രി എന്നിവരാണ് ബെംഗളൂരുവിന്റെ വിജയശിൽപികൾ
തുടക്കത്തിൽ തന്നെ ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു. 18ആം മിനുട്ടിൽ ലിയോ കോസ്റ്റ പരിക്കേറ്റ് പുറത്തായത് മുംബൈ സിറ്റിക്ക് തിരിച്ചടിയായി. ലിയോ കോസ്റ്റ പുറത്തായതോടെ സുനിൽ ഛേത്രി,ഉദ്ദാന്ത സിംഗ്, മിക്കു അടങ്ങിയ മൂവർ സംഘം നിരവധി മുന്നേറ്റങ്ങളെ ഗോയനും ഗേഴ്സണും ചേർന്ന് തുടഞ്ഞു നിർത്തിയത്തോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ കൂടൂതൽ ആക്രമിച്ച് കളിച്ച ബെംഗളൂരു എഡു ഗാർഷ്യയുടെ മനോഹര ഗോളിൽ ഐ എസ് എല്ലിലെ ആദ്യ ഗോൾ കുറിച്ചു. പിന്നീട് 78ആം മിനുട്ടിൽ ലഭിച്ച സുവർണാവസരം മിക്കു നഷ്ടപ്പെടുത്തി. 90ആം മിനുട്ടിൽ സൂപ്പർ താരം സുനിൽ ഛേത്രി കൂടെ ഗോൾ നേടിയതോടെ ബെംഗളൂരു എഫ് സി വിജയം ഉറപ്പിച്ചു. ലിയോ കോസ്റ്റ പരിക്കേറ്റ് പുറത്ത് പോയതും പകരമെതിയ എമാന നിറം മങ്ങിയതും മുംബൈക്ക് വൻ തിരിച്ചടിയായി
ആദ്യ ജയത്തോടെ ബെംഗളൂരു എഫ് സി ഗോവയെ പിൻതള്ളി ഒന്നാമതെത്തി. 26ആം തിയ്യതി ഡൽഹിയോടാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.
0 comments:
Post a Comment