കാൽപന്തിന്റ ഇറ്റില്ലമായ മലബാരിന്റെ പ്രൗഡിയുമായി ഗോകുലം കേരള എഫ് സി ഐ ലീഗിൽ കന്നിയ്യങ്കത്തിനിറങ്ങും. മലബാറിന്റെ സംസ്കാരം ഉൾകൊള്ളുന്ന ലോഗോയും മലബാറിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ഊർജ്ജവുമായിട്ടാണ് ഗോകുലം വരുന്നത്. സ്വദേശതാരങ്ങളെയും മികച്ച വിദേശതാരങ്ങളെയും ഉൾപ്പെടുത്തിയാണ് ബിനോ ജോർജ് ടീമിനെ സജ്ജമാക്കിയിരുക്കുന്നത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യുവാണ് ടീമിന്റെ നയിക്കുന്ന ടീമിൽ കേരളത്തിൽ നിന്നും ഒരുപിടി യുവതാരങ്ങൾ ടീമിന് കരുത്താണ് .ഒപ്പം പരിചയ സമ്പന്ന വിദേശ നിരയും ടീമിന് പ്രതീക്ഷയാണ്. കാമറൂൺ ഇന്റർനാഷണൽ ഫ്രാൻസിസ് അമ്പാനേ,അഫ്ഗാൻ കാപ്റ്റ്യൻ ഫയസൽ എന്നിവരാണ് പ്രധാന വിദേശികൾ. മികച്ച ഒരുക്കങ്ങൾക്ക് ശേഷമാണ് ടീം ഐ ലീഗിന് എത്തുന്നത്. കേരള പ്രീമിയർ ലീഗിൽ സെമി ഫൈനലിലും ഗോവയിൽ നടന്ന ആവേസ് കപ്പിൽ പ്രമുഖ ടീമുകളെയെല്ലാം മറികടന്ന് ടീം ഫൈനലിലും എത്തിയിരുന്നു.
പ്രീ സീസൺ മത്സരങ്ങളിൽ വമ്പന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഗോൾരഹിത സമനിലയിൽ തളക്കുകയും ബെംഗളൂരു എഫ് സിയോട് 2-0 ന് ടീം പൊരുതി കീഴടങ്ങുകയും ചെയ്തു. ഐ ലീഗിലെ ആദ്യ നാലിൽ ഇടം നേടുക എന്നതാണ് ടീം പ്രദാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തെ അഞ്ചാം സ്ഥാനക്കാരായ ഷില്ലോങ് ലജോങ്ങാണ് ഗോകുലത്തിന്റെ ആദ്യ എതിരാളി. നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്റെ കീഴിൽ കളിച്ചിരുന്ന ഷിലോങ്ങ് പുതിയ കോച്ച് ബോബി നോങ്ങ്ബട്ടിന്റെ കീഴിലാണ് ഇറങ്ങുന്നത്. കുറച്ച് താരങ്ങൾ ഐ ലീഗിലേക്ക് ചേക്കേറിയപ്പോൾ പകരം നോർത്ത് ഈസ്റ്റിലെ യുവതാരങ്ങളെ അണിനിരത്തിയാണ് ടീം കെട്ടി പടുത്തത്. ഐസ്വാൾ നടത്തിയ പോലെ മികച്ച നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് ടീം
നവംബർ 27 ഷില്ലോങ്ങിന്റെ തട്ടകമായ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. രാത്രി എട്ടിന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് 2 ലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം
0 comments:
Post a Comment