എ.എഫ്.സി. ഏഷ്യൻ കപ്പ് 2019 യോഗ്യത മത്സരം നാളെ ഗോവയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കും .
ഭൂട്ടാനുമായിനടന്ന അനൌദ്യോഗിക മത്സരം ഉൾപ്പെടെ 12 മത്സരങ്ങളിൽപതിനൊന്നും ജയിച്ച് ഇന്ത്യൻ സീനിയർ നാഷണൽ ടീം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല . മ്യാൻമാറിനെ നേരിടുമ്പോൾഅവർ ഈ ഫോം തുടരാനായിരിക്കും ശ്രമിക്കുക .ഫിഫറാങ്കിംഗിൽ 105 ആം സ്ഥാനത്താണ് നിലവിൽ ഇന്ത്യ ഉള്ളത്.എ.എഫ്.സി. ഏഷ്യ കപ്പ് യോഗ്യത ഇന്ത്യ നേടിയെങ്കിലും വിജയം ഇന്ത്യയുടെ ആത്മവിശ്വാസം മാത്രമല്ല , ഇത് റാങ്കിങ് മെച്ചപ്പെടുത്തുന്നതിനെയും സഹായിക്കും . യൂ എയിൽ നടക്കുന്ന എ.എഫ്.സി. ഏഷ്യൻ കപ്പ് മത്സരത്തിന്റെ ഗ്രൂപ്പ്തിരിക്കുമ്പോൾ ഫിഫ റാങ്കിങ് ഇന്ത്യയെ മികച്ച ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ ഇത് സഹായിക്കും . ആദ്യ യോഗ്യത മത്സരത്തിൽ മാർച്ച് 28 ന് മ്യാൻമാറിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ജൂൺ 13 ന് നടന്ന രണ്ടാം യോഗ്യത മത്സരത്തിൽ കിർഗിസ്ഥാനെയും എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടു മത്സരങ്ങളിലും ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയായിരുന്നു ഗോളുകൾ നേടിയത്. അവസാന യോഗ്യത മത്സരത്തിൽ മക്കാവുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചാണ്. സൂപ്പർ സബ്ബായി ഇറങ്ങിയ ബൽവന്ത് സിംഗിന്റെ ഇരട്ട ഗോളുകൾക്കായിരുന്നു വിജയം. കഴിഞ്ഞ മത്സരത്തിൽ 182ആം സ്ഥാനക്കാരായ മക്കാവുവിനെ 4-1 ന് തകർത്തെറിഞ്ഞാണ് ഇന്ത്യ യു എ ഇയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്
നാളെ മത്സരത്തിൽ ഗോൾ വല കാക്കാൻ ഗുർപ്രീത് സിംഗ് സന്ധു തന്നെ എത്തും .
സുനിൽ ഛേത്രിയുടെ കീഴിൽ ജെജെയും ഇന്ത്യൻ മുൻനിരയിൽ അണിനിരക്കും.
മിഡ്‌ഫീൽഡിൽ യൂജിങ്‌സൺ ലിങ്‌ദോയും റൗളിന് ബോർജസും ആദ്യ പതിനൊന്നിൽ ഇടം പിടിക്കും , റഫീക്കിന് പകരക്കാരുടെ ഇടയിലാകും സ്ഥാനം. ഉദ്ദാന്ത സിങ് റൈറ്റ് വിങ്ങിലും നാസറി റൈറ്റ് വിങ്ങിലും കഴിഞ്ഞ മത്സരങ്ങളിൽ പോലെ തന്നെ ഇറങ്ങിയേക്കും . കോൺസ്റ്റന്റൈൻ 4-2-3-1 ഫോർമേഷൻ ആയിരിക്കും ആദ്യം ടീമിനെ കളിപ്പിക്കാൻ സാധ്യത. പിന്നീട് അത് 4-1-4-1 അറ്റാക്കിങ്ങിലേക്ക് മാറും. അല്ലെങ്കിൽ 4-4-2 പരീക്ഷിച്ചേക്കാം .
ഇന്ത്യൻ സമയം രാത്രി 8:00നാണ് മത്സരം അരങ്ങേറുക . സ്റ്റാർസ്പോർട്സ് ഇലും സ്റ്റാർ സ്പോർട്സ് 1 എച് ഡി യിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും . കൂടാതെ ജിയോ ടിവി യിലും ഹോട് സ്റ്റാറിലും ഓൺലൈൻ വഴി മത്സരം കാണാം.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment