കണക്കുകൾ പലതുണ്ട് തീർക്കാൻ ,ആദ്യ സീസന്റെ ഫൈനൽ വേണമെങ്കിൽ നമുക്ക് മറക്കാം എന്നാൽ കഴിഞ്ഞ സീസന്റെ ഫൈനൽ മറക്കാൻ ഒരു മലയാളിക്കും കഴിയില്ല. സ്വന്തം മൈതാനത്ത് നമ്മെ കരയിപ്പിച്ച ബംഗാളികൾക്ക് ഒരു തിരിച്ചടി കൊടുക്കാൻ ഓരോ മലയാളി ആരാധകരുടെയും ഉള്ളു തുടിക്കുന്നുണ്ടാകും. അവർ കൂടെയുണ്ടാകും എന്നും ഒരു പന്ത്രണ്ടാമനായി ആ മഞ്ഞ കുപ്പായവുമിട്ട് ആർത്തുവിളിച്ചുകൊണ്ട് .കാണികളുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട് കളിക്കാൻ നമ്മുടെ കൊമ്പന്മാർ ഇറങ്ങുമ്പോൾ കളിക്കളത്തിൽ തീപാറുമെന്നുറപ്പ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ആ കപ്പ് ഈ സീസണിൽ ജി ങ്കനും സംഗവും കേരളത്തിന്റെ മണ്ണിൽ എത്തിക്കുമെന്ന് തന്നെ കരുതാം.
@രാഹുൽ തെന്നാട്ട്
0 comments:
Post a Comment