ഗോൾ മഴ കണ്ട മത്സരത്തിൽ ഐ എസ് എൽ നാലാം പതിപ്പിലെ ആദ്യവിജയം സ്വന്തമാക്കി എഫ് സി ഗോവ. മുൻ ഐ എസ് എൽ ചാമ്പ്യൻമാരായ ചെന്നൈയൻ എഫ് സി യെ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഗോവ തകർത്തു വിട്ടത്.
മലയാളി താരം റാഫിയെ ഇറക്കിയാതെ ചെന്നൈയൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്. തുടക്കത്തിൽ മുതൽ ആക്രമിച്ചു കളിച്ചു ചെന്നൈ. എന്നാൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ ഗോവ തിരിച്ചടിച്ചു. കളിയുടെ 24ആം മിനുട്ടിൽ ഐ എസ് എൽ സീസൺ 4 ലെ ആദ്യ ഗോളെത്തി. എഫ് സി ഗോവയുടെ കൗണ്ടർ അറ്റാക്കിലൂടെ സ്പാനിഷ് താരം കോറൊ ചെന്നൈയൻ എഫ് സിയുടെ വലകുലുക്കി. 4 മിനുട്ടിനുളളിൽ ലാൻസേറോട്ടയുടെ സൂപ്പർ ഗോളിലൂടെ ഗോവ ലീഡ് രണ്ടാക്കി. 33ആം മന്ദർ റാവുവിലൂടെ ആദ്യ ഇന്ത്യൻ ഗോൾ പിറന്നു. ലാൻസറോട്ടെ നൽകിയ ബോൾ അനായാസം മന്ദർ റാവു വലയിലെത്തിച്ച് ഇടവേളക്ക് പിരിയും മുൻപ് ലീഡ് മൂന്നാക്കി ഉയർത്തി.
രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങിയത്. ധനചന്ദ്രസിംഗിന് പകരം ബിക്രംജിത് സിംഗും റെനേ മിഹാലികിന് പകരം നെൽസണും ചെന്നൈയ്ക്കായി ഇറങ്ങി. രണ്ടാം പകുതിയോടെ തുടക്കത്തിൽ തന്നെ ജെജെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ഗോവയെ രക്ഷിച്ചു. ഉടൻ തന്നെ ഗോവൻ ഡിഫൻസിന് പറ്റിയ അബദ്ധം മൂലം ലഭിച്ച മികച്ച അവസരം നെൽസൺ തുലച്ചു കളഞ്ഞു. 70 മിനുട്ടിൽ കാൽഡറേൻ ചെന്നൈയ്ക്കായി ആദ്യ ഗോൾ നേടി. കാൽഡറോൻ എടുത്ത ഫ്രീ കിക്ക് ഗോവൻ ഗോൾകീപ്പർ കട്ടിമണിയുടെ അബദ്ധം മൂലം ഗോളായി മാറി. 84ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ റാഫേൽ അഗസ്റ്റോ രണ്ടാം ഗോൾ നേടിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. ജയത്തോടെ ഗോവ പോയന്റ് ടേബിളിൽ ഒന്നാമത് എത്തി.
0 comments:
Post a Comment