Wednesday, November 29, 2017

ധീരജ് സിംഗ് ഇംഗ്ലീഷ് ക്ലബ്ബിലേക്ക്




അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിംഗ് ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്ബേൺ റോവേഴ്സിലേക്കെന്ന് സൂചന. പ്രമുഖ സ്പോർട്സ് വെബ് സൈറ്റായ ഗോൾ.കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ എ ഐ എഫ് എഫുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ധീരജിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ബ്ലാക്ക്ബേണിൽ കുറഞ്ഞത് 3 മാസത്തെ പരിശീലനത്തിന് ശേഷമാകും ബ്ലാക്ക്ബേണുമായി അന്തിമ കരാരിൽ എത്തുക.  നിലവിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ ഭാഗമാണ് ധീരജ്. എ ഐ എഫ് എഫുമായുള്ള കരാർ അവസാനിച്ച് എൻ.ഒ.സി സർട്ടിഫിക്കറ്റ് ലഭിച്ചാൽ ധീരജിന് ബ്ലാക്ക്ബേണിലേക്ക് മാറാം.



ധീരജ് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നിരവധി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും ധീരജ് ബ്ലാക്ക്ബേണിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ അണ്ടർ 17 കാപ്റ്റ്യൻ അമർജിത്,മലയാളി താരം കെ പി രാഹുൽ എന്നിവർ എ ഐ എഫ് എഫുമായി കരാരിലെത്തി. ഇവർ ഇന്ത്യൻ ആരോസിനായി കളിക്കും

0 comments:

Post a Comment

Blog Archive

Labels

Followers