ആദ്യ മത്സരം തന്നെ ജയിച്ച് തുടങ്ങി ഡൽഹി. പൂനെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡൽഹി പൂനെയെ മറികടന്നത്.
കീൻ ലൂയിസ്, വിശാൽ കെയ്ത്, ആഷിക് കുരുണിയൻ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് പൂനെ ഇറങ്ങിയത്. ഡൽഹി നിരയിൽ സെയ്ത്യാസൻ സിംഗ്, റോമിയോയും ഇടം പിടിച്ചില്ല. അലസമായിരുന്നു ആദ്യ പകുതി. ഇരു ടീമുകളും ലക്ഷ്യബോധയാണ് പന്ത് തട്ടിയത്. തുടക്കിൽ തന്നെ ജുവൽ രാജക്ക് പരിക്കേറ്റു പുറത്ത് പോകേണ്ടി വന്നത് പൂനെക്ക് തിരിച്ചടിയായി എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലാലിയൻസുല ചാങ്തേയുടെ ക്രോസ്സിൽ നിന്നും പോളിനോ ഡയാസ് ഡൽഹിയുടെ ആദ്യ ഗോൾ കുറിച്ചു. 54ആം മിനുട്ടിൽ പൂനെ പ്രതിരോധതാരത്തിന്റെ പിഴവിൽ നിന്നും ലഭിച്ച അവസരം മനോഹരമായി ഫിനിഷ് ചെയ്ത് ഇന്ത്യൻ യുവതാരം ലാലിയൻസുല ചാങ്തേ ലീഡ് രണ്ടാക്കി.
രണ്ട് ഗോൾ വഴങ്ങിയതോടെ പൂനെ മധ്യനിര താരം ലൂക്കയെ പിൻവലിച്ച് ബ്രസീലിയൻ താരം മുന്നേറ്റനിര താരം ഡിയോഗോ കാർലോസിനെ കളത്തിലറക്കി. എന്നാൽ 65ആം മിനുട്ടിൽ ഉറുഗ്വേ താരം മത്യാസ് മിറാബ്ജെയുടെ സൂപ്പർ ഗോളിൽ ഡൽഹി ലീഡ് 3 ആക്കി ഉയർത്തി. എന്നാൽ 67ആം മിനുട്ടിൽ എമലിയാനോ അൽഫാരോയിലൂടെ പൂനെ ഒരു ഗോൾ മടക്കി. ഇഞ്ചുറി ടൈമിൽ മാർക്കസ് ടെബാറിലൂടെ രണ്ടാം ഗോൾ നേടിയെങ്കിലും ഡൽഹിയെ മറികടക്കാൻ കഴിഞ്ഞില്ല
0 comments:
Post a Comment