Thursday, November 23, 2017

റൊണാൾഡോയെയും മെസ്സിയെയും പിന്നിലാക്കി ഇന്ത്യൻ താരം




റൊണാൾഡോയെയും മെസ്സിയെയും പിന്നിലാക്കി ഇന്ത്യൻ യുവ താരം ലാലിയൻസുല ചാങ്തെ.വേഗതയുടെ പേരില്ലാണ് ഈ യുവതാരം രണ്ട് സൂപ്പർ താരങ്ങളെയും പിന്നിലാക്കിയത്. ഇന്നലെ നടന്ന പൂനെ-ഡൽഹി മത്സരത്തിൽ 54-ആം മിനുട്ടിൽ ഗോൾ നേടാനായി പന്തുമായി നീങ്ങിയത് 35.80 കി മീ/ മണിക്കൂർ വേഗതയിൽ ആയിരുന്നു. മത്സരത്തിൽ യുവതാരം ഒരു ഗോൾ നേടുകയും ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്തു

 സൂപ്പർ താരങ്ങളായ റൊണോൾഡോ 33.6 കി മി /മണികൂർ വേഗതയിലും ലയണൽ മെസ്സി 32.5 കി.മീ/മണികൂർ വേഗതയിലുമാണ് പന്തുമായി നീങ്ങിട്ടുള്ളത്. റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ലാണ് വേഗതയിൽ പന്തുമായി നീങ്ങുന്ന താരങ്ങളിൽ ഒന്നാമൻ. 36.9 കി.മീ/മണിക്കൂരാണ് ബെയ്ലിന്റ വേഗത.
വേഗതയുടെ കാര്യത്തിൽ ലാലിയൻസുല ചാങ്തെ മൂന്നാമതാണ്. കൊളംബിയൻ താരം ഒർലാൻഡോ ബെരിയോ ആണ് രണ്ടാം സ്ഥാനത്ത്

വീഡിയോ കാണാം : 

0 comments:

Post a Comment

Blog Archive

Labels

Followers