കൊൽക്കത്ത : സാൾട് ലേക് സ്റ്റേഡിയത്തിൽ ആദ്യ മത്സരം നടത്താൻ സാധിക്കാത്തതിനാൽ ഈസ്റ്റ് ബംഗാളിന് കളിക്കാതെ തന്നെ ഐസ്വാളിന് പോയിന്റ് നൽകേണ്ടി വരും .നവംബർ 28നാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം കൊൽക്കത്ത സാൾട് ലേക്ക് സ്റ്റേഡിയത്തിലാണ് നടക്കുക . എന്നാൽ നവംബർ 26ന് എ ടി കെ യും പൂനെ യും തമ്മിൽ ഐ എസ് എൽ അതെ സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട് .വെസ്റ്റ് ബംഗാൾ ഗവൺമെന്റിന്റെ നിയമ പ്രകാരം ഒരു കളി നടന്ന് മൂന്ന് ദിവസം കഴിഞ്ഞേ മറ്റൊരു മത്സരം സ്റ്റേഡിയത്തിൽ നടക്കാൻ പാടുള്ളു .
ഈ പ്രശ്‌നം ഉള്ളതിനാൽ തന്നെ നേരത്തെ ഈസ്റ്റ് ബംഗാൾ എ ഐ എഫ് എഫിന് ആദ്യ മത്സരം ഒരു ദിവസം നീട്ടാൻ അല്ലെങ്കിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു .എന്നാൽ അവസാന നിമിഷം മാറ്റാൻ സാധ്യമല്ലെന്ന് സ്റ്റാർ സ്പോർട്സുമായി ചർച്ച ചെയ്തതിനെ തുടർന്ന് അറിയിച്ചു .ഈ സാഹചര്യത്തിൽ വെസ്റ്റ് ബംഗാൾ ഗവൺമെന്റ് മത്സരം നടത്താൻ അനുമതി നൽകുക എന്നത് മാത്രമാണ് ഈസ്റ്റ് ബംഗാളിനുള്ള ഏക പോംവഴി , അല്ലെങ്കിൽ കളിക്കാതെ തന്നെ ഐസ്വാളിന് പോയിന്റ് നൽകേണ്ടി വരും.
0 comments:
Post a Comment