യൂറോപ്യൻ ഫുട്‌ബോൾ ഫാൻസിനെ പോലും വെല്ലുന്ന തരത്തിൽ ഉള്ള വൻപ്രചാരണ പരിപാടികളുമായാണ് ഐ.എസ്.എൽ പൂരത്തിനെ സ്വീകരിക്കാൻ ഇന്ത്യയിലെ ഫുട്‌ബോൾ ആരാധക കൂട്ടങ്ങൾ ഒരുങ്ങുന്നത്.
ക്രിക്കറ്റ് ഒരു മതമായി അറിയപ്പെടുന്ന ഇന്ത്യയിലെ മികച്ച ഫാൻസ് ഗ്രൂപ്പായി ക്രിക്കറ്റ് ഫാൻസ് ക്ലബ്ബ്കളെ തോൽപ്പിച്ചു തിരഞ്ഞെടുക്കപ്പെട്ട മഞ്ഞപ്പടയുടെയും ക്ലബ്ബ്കൾക്ക് അതീതമായി ഇന്ത്യൻ ഫുട്‌ബോളിനെ സ്നേഹിക്കുന്ന കാല്പന്തു കളിയോടുള്ള ആത്മാർത്ഥ സ്നേഹ സൗഹൃദത്താൽ രൂപപ്പെട്ട ഫുട്‌ബോൾ കുടുംബം എന്നറിയപ്പെടുന്ന സൗത്ത് സോക്കേഴ്സിന്റെയും മുന്നൊരുക്കങ്ങൾ ആണ് ഇതിൽ ശ്രദ്ധേയം.
സാംസ്കാരിക തനിമയുള്ള ചാന്റുകളും വാദ്യ മേളങ്ങളും ആയി ഫുട്‌ബോൾ ആവേശം വാനോളം ഉയർത്തുന്ന സൗത്ത് സോക്കേഴ്‌സും ബ്ളാസ്റ്റേഴ്‌സ് ക്ലബ്ബിനായി ആർപ്പു വിളിക്കുന്ന മഞ്ഞപ്പടയും ഉണരുന്ന ഇന്ത്യൻ ഫുട്‌ബോളിന്റെ നേർ സാക്ഷ്യങ്ങൾ ആയി മാറുകയാണ്.
Cone on South Soccers Let's Football⚽️⚽️⚽️⚽️⚽️⚽️⚽️⚽️
ReplyDelete