Wednesday, November 29, 2017

ഹീറോ ഐ എസ്‌ എൽ ; സീസണിലെ ആദ്യ ഡെർബിയിൽ പൂനെയും മുംബൈയും നേർക്കുനേർ



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ 2017-18) മൂന്നാം വാരത്തിലെ ആദ്യ കളിയിൽ, ബുധനാഴ്ച പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിൽ ആതിഥേയരായ എഫ്‌സി പൂനെ സിറ്റി, അതിഥികളായ മുംബൈ സിറ്റി എഫ്‌സി-യ്‌ക്കെതിരേ പോരാടുമ്പോൾ അത്  ആദ്യ 'മഹാരാഷ്ട്ര ഡെർബി'യാകും. പ്രാരംഭ മൽസരത്തിൽ പരായജം രുചിക്കേണ്ടി വന്നെങ്കിലും കഴിഞ്ഞ മൽസരത്തിൽ എടികെ-യെ 4-1 എന്ന ഗംഭീര സകോറിന് തകർത്തെറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് എഫ്‌സി പൂനെ സിറ്റി, എഫ്‌സി ഗോവയെ ഒരു ഗോളിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ശേഷം എത്തുന്ന മുംബൈയെ സ്വന്തം തട്ടകത്തിലേക്ക് വരവേൽക്കുന്നത്.



മാഴ്‌സലീഞ്ഞ്യോ (എഫ്‌സി പൂനെ സിറ്റി)


കൊൽക്കത്തയ്ക്ക് എതിരേയുളള മുൻകളിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച  താരമാണ് മാഴ്‌സലീഞ്ഞ്യോ. നിസ്സഹയാകരായ എടികെ പ്രതിരോധത്തെ കീറിയെറിഞ്ഞ ബ്രസീലിന്റെ   പ്രതിഭ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ ചടുല നീക്കങ്ങളോടൊപ്പം  നിൽക്കാൻ  കഴിയുന്ന മറ്റൊരു കളിക്കാരനും കളിക്കളത്തിലുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഹീറോ ഐഎസ്എൽ 2016- ഗോൾഡൻ ബൂട്ട് നേടിയ അതേ നിലവാരത്തിലുളള കളിമിടുക്ക് കുറേക്കൂടി തേച്ചു മിനുക്കി മുംബൈ സിറ്റിയോട് കൊമ്പു കോർക്കുന്നതിനാണ് മാഴ്‌സലീഞ്ഞ്യോ കൊതിക്കുന്നത്.


എവർട്ടൺ സാന്റോസ് (മുംബൈ സിറ്റി എഫ്‌സി)


മുംബൈയോടൊപ്പവും ബ്രസീലിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം കാലുകളിൽ  ആവാഹിച്ച ഒരു താരമുണ്ട്. എഫ്‌സി ഗോവയ്ക്ക് എതിരേ തന്റെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത് ഒരു ഗോൾ നേടിയ എവർട്ടണും കളിക്കത്തിലെ വേഗതയിൽ പിന്നിലല്ല . ഗോവൻ ഗോൾ വലയ കാവൽക്കാരൻ ലക്ഷ്മികാന്ത് കട്ടിമണി വരുത്തിയ പിഴവിനേക്കാൾ, എവർട്ടൺ-ന്റെ നിശ്ചയ ദാർഢ്യമാണ് ഗോൾ നേടാനുളള അവസരം ഒരുക്കിയത്. കളിയിലുടനീളം എതിരാളികൾക്ക് ഭീഷണി സൃഷ്ട്ടിക്കുന്ന  എവർട്ടൺ, പ്രതിരോധ നിരയെ വിയർപ്പിക്കുന്നതിനുളള ഒരു അവസരവും പാഴാക്കാറില്ല. കരുത്തരായ പൂനെ പക്ഷത്തിന് മുകളിലും അതേ ആധിപത്യം പുലർത്താൻ കഴിയുമെന്നാണ് എവർട്ടൺ-ന്റെ പ്രതീക്ഷ.


സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ


എഫ്‌സി പൂനെ സിറ്റി

പൂനെയുടെ മുഖ്യ പരിശീലകൻ റാങ്കോ പോപോവിച്ച്, മുംബൈയ്ക്ക് എതിരായി 3-4-3 എന്ന തന്റെ പ്രിയപ്പെട്ട ക്രമത്തിൽ ടീമിനെ അണി നിരത്തുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിൽ തിളങ്ങുമ്പോൾ തന്നെ വിങ്ങുകളിൽ  ഏറ്റവും ഫലപ്രദമായി പോരാട്ടത്തിന് തയ്യാറാകുന്നതിന് ഇത് സഹായിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.


ഗോൾകീപ്പർ: കമൽജീത് സിംഗ്

ഡിഫന്റർമാർ: ഗുർതേജ് സിംഗ്, റാഫേൽ ലോപ്പസ് ഗോമസ്, ആദിൽ ഖാൻ

മിഡ്ഫീൽഡർമാർ: ലാൽച്യുവാൻമാവിയ ഫനായി, മാർക്കസ് ടെബാർ, ജോനാതൻ ലൂക്ക, സാർത്ഥക് ഗോലുയി

ഫോർവാർഡുകൾ: മാർസെലിനോ പെരേര, എമിലിയാനോ അൽഫാരോ, കീൻ ലൂയിസ്

 

മുംബൈ സിറ്റി എഫ്‌സി

മുംബൈയുടെ മുഖ്യ പരിശീലകൻ അലക്‌സാണ്ടെർ ഗുയിമാരെസ് അറ്റാക്കിങ് ഫോർമേഷനായ  4-2-3-1 എന്ന വിന്യസനമായിരിക്കും ഒരു പക്ഷേ പിന്തുടരുക.


ഗോൾകീപ്പർ: അമരീന്ദർ സിംഗ്

ഡിഫന്റർമാർ: രാജു ഗായ്ക്കവാഡ്, ലൂസിയൻ ഗോയിൻ, ജർസൺ വിയേറിയ, അയ്‌ബൊർലാംഗ് ഖോംഗ്ജീ

മിഡ്ഫീൽഡർമാർ: സജ്ഞു പ്രധാൻ, സെഹ്‌നാജ് സിംഗ്, അബിനാഷ് റൂയിദാസ്, എവർട്ടൺ സാന്റോസ്, അചിലെ എമാന

ഫോർവാർഡുകൾ: ബൽവന്ത് സിംഗ്


മുഖ്യ സ്റ്റാറ്റസ്റ്റിക്കുകൾ:

  • രണ്ട് ടീമുകളും മുംബൈയിൽ ആദ്യമായി കൂട്ടിമുട്ടിയപ്പോൾ, ലീഗിന്റെ ഉദ്ഘാടന സീസണിൽ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത തോൽവിയാണ് എഫ്‌സി പൂനെ സിറ്റിക്ക് നേരിടേണ്ടി വന്നത്. 5-0 ത്തിനായിരുന്നു മുംബൈയുടെ ജയം.
  • അതേ സമയം തന്നെ, ഹീറോ ഐഎസ്എൽ മുംബൈ സിറ്റി എഫ്‌സി-യ്ക്ക് എതിരേ എഫ്‌സി പൂനെ സിറ്റി മൂന്നു പ്രാവശ്യം ക്ലീൻ ഷീറ്റ് സൂക്ഷിക്കുന്നതിന് കഴിഞ്ഞു. മറ്റൊരു എതിരാളിക്കുമെതിരേ അവർക്ക് അങ്ങനെ കഴിഞ്ഞിട്ടില്ല.
  • ഹീറോ ഐഎസ്എൽ 2016- രണ്ട് ടീമുകളുടെയും പേരാട്ടത്തിൽ എവേ ടീമുകൾ വിജയം നേടി.

ഏറ്റവുമൊടുവിലത്തെ ഏറ്റുമുട്ടൽ

എഫ്‌സി പൂനെ സിറ്റി 1-0 മുംബൈ സിറ്റി എഫ്‌സി. (നവംബർ 10, 2016; മുംബൈ ഫുട്‌ബോൾ അരേന)

0 comments:

Post a Comment

Blog Archive

Labels

Followers