ടേബിൾ ടോപ്പറായി റാങ്കിംഗിന്റെ കണക്കും പറഞ്ഞിറങ്ങിയ ഇന്ത്യയെ മ്യാന്മാർ സമനിലയിൽ തളച്ചു. കളിയുടെ ആദ്യ സെക്കന്റുകളിൽ തന്നെ ഇന്ത്യൻ ഡിഫൻസിന്റെ പിഴവ് മുതലാക്കി മ്യാന്മാർ മുന്നിലെത്തി. എന്നാൽ മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽട്ടിയിലൂടെ ഇന്ത്യൻ ക്യാപ്റ്റൻ ചേത്രി ഇന്ത്യയെ ഒപ്പമെത്തിച്ചു. എന്നാൽ പത്തൊമ്പതാം "മിനിറ്റിൽ ക്യാവ് കോ കോ" മ്യാന്മാറിനെ വീണ്ടും മുന്നിലെത്തിച്ചു. ഗുർപ്രീതിന്റെ മിസ്റ്റേക്കിലായിരുന്നു ആ ഗോൾ പിറന്നത്. കളിയുടെ അറുപത്തിയൊൻപതാം മിനിറ്റിൽ ലിങ്ടോയുടെ ലോങ്ങ് പാസ് ചെസ്റ്റിൽ ട്രാപ്പ് ചെയ്ത് ജേജേ ഇന്ത്യക്ക് സമനില ഗോൾ നേടി തന്നു.
ഗോവൻ ആരാധകർ വീണ്ടും നിരാശ തന്ന മത്സരത്തിൽ ഇന്ത്യ ഒഴിഞ്ഞ ഗാലറിക്കു മുന്നിൽ കളിക്കേണ്ടി വന്നു. ആദ്യ പകുതിയിൽ മത്സരം ക്ലോസ്ഡ് ഡോർ മാച്ചാണോ എന്നു പോലും തോന്നിപോയി. ആരാധകരെപോലെ ഇന്ത്യൻ കളിക്കാരും നിരാശ നൽകിയ ഒരു മത്സരമായിരുന്നു ഇന്നത്തേത്. മ്യാന്മാറിനേക്കാൾ അൻപത് റാങ്ക് മുന്നിലാണെങ്കിലും ഗ്രൗണ്ടിൽ അതൊന്നും കണ്ടില്ല.മികച്ച വൺ ടച്ച് ഫുട്ബോളുമായി മ്യാന്മാർ കളം നിറഞ്ഞപ്പോൾ ഇന്ത്യ വീണ്ടും ലോങ്ങ് ബോളുകളുമായി നിരാശപ്പെടുത്തി. എന്നത്തേയും പോലെ ഇന്നും മിഡ്ഫീൽഡിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. ഏഷ്യൻ കപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനാൽ മത്സരഫലം ഇന്ത്യയെ ബാധിക്കുകയില്ല. എന്നാൽ ഇന്ത്യയുടെ റാങ്കിംഗിനെ തീർച്ചയായും ഇത് പ്രതികൂലമായി ബാധിക്കും. ഇന്ത്യക്ക് വേണ്ടി ഛേത്രിയും ജെജെയും ഒരു ഗോൾ വീതം നേടി .ഇതോടെ ഇന്ത്യ 13 മത്സരങ്ങളിൽ തുടർച്ചയായി തോൽവി അറിഞ്ഞിട്ടില്ല .ലോക ഫുടബോളിൽ തുടർച്ചായി പരാജയം അറിയാത്ത പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരാണ് . 20 മത്സരങ്ങളോടെ ജർമ്മനിയാണ് ഒന്നാമത് .
@രാഹുൽ തെന്നാട്ട് സൗത്ത് സോക്കേർസ്
0 comments:
Post a Comment