Monday, November 13, 2017

ഐ എസ് എൽ സീസൺ 4 ൽ ശ്രദ്ധിക്കണം ഈ 10 താരങ്ങളെ


          

           ഐ എസ് എൽ സീസൺ 4 ന് പന്തുരുളാൻ അഞ്ചു ദിവസം കൂടി. എല്ലാ ടീമുകളും പോരാട്ടത്തിന് തയാറായി കഴിഞ്ഞു. അഞ്ചു മാസത്തെ ലീഗിൽ എല്ലാ ടീമുകളും വളരെ കരുതലോടെ ആണ് ഫോറിൻ താരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. മാർക്യു താരം നിർബന്ധം അല്ലാത്തതിനാൽ പ്രായം കൂടിയ താരങ്ങളെ കുറച്ചു ശാരിക ക്ഷമത ഉള്ള അധികം പേര് കേൾക്കാത്ത യുവ താരങ്ങളെ ആണ് മിക്ക ടീമുകളും അങ്കതട്ടിൽ ഇറക്കിയിരിക്കുന്നത്. എന്നാലും റോബി കീനും, ബെർബടോവും, വെസ് ബ്രവണിനെ പോലുള്ള ഇതിഹാസ താരങ്ങളും ഉണ്ട്.കൂടാതെ ഈ സീസണിൽ ആദ്യ പതിനൊന്നിൽ കൂടുതൽ ഇന്ത്യൻ പ്ലയെർസ് ആണ് കളിക്കുന്നത് അതിനാൽ തന്നെ പല ഇന്ത്യൻ താരങ്ങളും ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്ന് ഉറപ്പാണ്.  ഈ സീസണിൽ ശ്രദ്ധിക്കപെടാൻ സാധ്യത ഉള്ള താരങ്ങളെ നമ്മുക്ക് പരിജയപെടാം. 
10) അഡ്രിയാൻ കോളുങ്കാ (എഫ് സി ഗോവ )
                  കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീം മൊത്തത്തിൽ അഴിച്ചു പണിതിരിക്കുകയാണ് എഫ് സി ഗോവ. സീക്കോയ്ക്ക് പകരം സ്പാനിഷ് പരിശീലകനെ ആണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മുന്നേറ്റ നിരയെ നയിക്കാൻ സ്പെയിനിൽ നിന്നുള്ള താരത്തെ ആണ് ഗോവ  ഇറക്കിയിരിക്കുന്നത്. അഡ്രിയാൻ കോളുങ്കാ എന്ന സ്ട്രൈക്കെർ വേണ്ടുവോളം മത്സര പരിചയം ഉള്ള താരം ആണ്. ലാ ലീഗയിലേ മുൻനിര ക്ലബുകൾ ആയ ഗെറ്റാഫീ, സ്പോർട്ടിഗ് ഗിജോൺ, ലാസ്‌ പാമസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ഗോൾ അടിച്ചുകൂട്ടിയ താരം ആണ് അഡ്രിയാൻ കോളുങ്കാ.താരം ഫോമിൽ ആയാൽ ഈ സീസണിൽ ഗോവ മുന്നേറും എന്ന് ഉറപ്പ്. 

9) ഹോളിചരൺ നസ്രി (നോർത്ത് ഈസ്റ്റ് )
               കഴിഞ്ഞ തവണ നോർത്ത് ഈസ്റ്റിൽ കളിച്ച ടീമിൽ നിന്ന് നിലനിർത്തിയ താരം ആണ് നസ്രി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ആണ് നസ്രി. ഇന്ത്യൻ ദേശിയ ടീമിലെ സ്ഥിര സാന്നിധ്യം ആണ് നസ്രി. വിങ്ങിലൂടെ വളരെ വേഗത്തിൽ മുന്നേറാനും മികച്ച ക്രോസ് നൽകാനും ഉള്ള കഴിവാണ് 23  കാരൻ ആയ താരത്തെ ശ്രദ്ധിക്കപെടേണ്ട താരം ആക്കി മാറ്റുന്നത്. ഗോൾ നേടാൻ ഉള്ള കഴിവും താരത്തിന് ഉണ്ട്. നോർത്ത് ഈസ്റ്റ് വളരെ പ്രതീക്ഷയോട്കൂടിയാണ് ഈ താരത്തെ നോക്കുന്നത്. 


8) ലൂസിയാൻ ഗോയാൻ 
                 മുബൈ സിറ്റിയുടെ കഴിഞ്ഞ സീസണിലെ കുതിപ്പിന് പിന്നിലെ ശക്തി ആയിരുന്നു ഗോയാൻ.ഡിഫെൻസിൽ മികച്ച പ്രകടനം ആണ് ഈ റൊമാനിയൻ 
താരം നടത്തിയത്. ഗോൾ നേടാൻ ഉള്ള കഴിവും ഗോയാനെ മറ്റു താരങ്ങളിൽനിന്ന് വിത്യസ്തനാക്കുന്നു. കഴിഞ്ഞ സീസണിൽ 67 ടാക്കിൾസ് ആണ് ഗോയാൻ നടത്തിയത്. ഗോയാൻ ഉള്ള മുബൈ പ്രതിരോധത്തെ തകർക്കാൻ മറ്റു ടീമുകൾ പാട്പെടും എന്ന് ഉറപ്പ്. 
  7) കാലു ഉച്ചെ ( ഡൽഹി )
          ഐ എസ് എൽ രണ്ടാം സീസണിൽ പൂനെ സിറ്റി എഫ് സി ക്കു വേണ്ടി കളിച്ച താരം ആണ് കാലു ഉച്ചെ എന്ന നൈജിരിയൻ സ്ട്രൈക്കെർ. നാല് ഗോളുകൾ പൂനെക്കു വേണ്ടി നേടി. ലാ ലീഗയിൽ എസ്പാനീയോൾ, ലവന്റെ എന്നി ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. 2010 ഫിഫ വേൾഡ് കപ്പിൽ നൈജിരിയക്കു വേണ്ടി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. പ്രീ സീസണിൽ ഡൽഹിക്ക് വേണ്ടി ഗോളുകൾ നേടി കഴിഞ്ഞു ഈ പവർഫുൾ സ്ട്രൈക്കെർ. 

6) ജെജെ ലാൽപെക്കുവാല( ചെന്നൈയിൻ എഫ് സി )
              കഴിഞ്ഞ മൂന്ന് സീസണിലും ചെന്നൈയൻ എഫ് സി യുടെ വിശ്വാസ്ഥനായ പോരാളി ആണ് ജെജെ. ഇന്ത്യൻ ടീമിലെ കരുത്തനായ ഈ താരം ദേശിയ  ടീമിന് വേണ്ടിയും മികച്ച കളിയാണ് പുറത്തെടുക്കുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ മോശം ഫോമിൽ ആണ് ജെജെ കളിച്ചത്.  പക്ഷെ ചെന്നൈയിൻ കപ്പ് നേടിയ രണ്ടാം സീസണിൽ ജെജെ മികച്ച ഫോമിൽ ആയിരുന്നു. ആ പ്രകടനം തന്നെ ആണ് ഈ സീസണിലും ടീമിൽ നിലനിർത്താൻ ജെജെയെ സഹായിച്ചിടുണ്ടാകുക. ഗോൾ നേടുന്നതിനൊപ്പം മികച്ച ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും ജെജെ മിടുക്കൻ ആണ് 

5)സൗമിക് ദൗതി  (ജെംഷദ്പൂർ എഫ് സി  )
              കൊൽക്കത്തക്കു കഴിഞ്ഞ സീസണിൽ കപ്പ് ഉയർത്താൻ ധോട്ടി എന്ന പ്ലയെർ കുറച്ച്‌ഒന്നുമല്ല സഹായിച്ചത്. വിങ്ങിൽ കൂടെ അതിവേഗം പന്തുമായി കുതിക്കാൻ ഉള്ള കഴിവ് ഈ സൗത്ത് ആഫ്രിക്കൻ താരത്തിനു ഉണ്ട്. മികച്ച സെറ്റ് പീസുകൾ സൃഷ്ട്ടിക്കാനും ലോങ്ങ്‌ ഷൂട്ടിലൂടെ ഗോളുകൾ നേടാനും ഉള്ള കഴിവ് ഈ താരത്തിൽ വേണ്ടുവോളം ഉണ്ട്. കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ ഒരു ഗോളിന് പുറകിൽ ആയ കൊൽക്കത്തക്കു സമനില ഗോൾ നേടി കൊടുത്ത ഗോളിന് പിന്നിൽ പ്രവർത്തിച്ചതും ധോത്തി ആയിരുന്നു. പുതിയ ടീം ആയ ടാറ്റാ യുടെ കീഴിൽ ഈ താരത്തിൽ നിന്നും ആരാധകർ ഏറെ പ്രതീക്ഷിക്കുന്നു. 



 4) മാർസെലിഞ്ഞോ ( പൂനെ എഫ് സി )
            കഴിഞ്ഞ തവണത്തെ ഗോൾഡൻ ബോൾ നേടിയ താരം. ഡൽഹിക്കു വേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയ താരം. ഐ എസ് എൽ സീസൺ 3 യിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആയിരുന്നു 
    മാർസെലിഞ്ഞോ.പക്ഷെ ഈ സീസണിൽ താരത്തെ പൂനെ റാഞ്ചി.ചെറിയ അവസരം പോലും ഗോൾ ആക്കി മാറ്റാൻ ഉള്ള കഴിവ് ആണ്  മാർസെലിഞ്ഞോയെ മറ്റു സ്‌ട്രൈക്കർമാരിൽ നിന്നും വിത്യസ്തനാക്കുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച ആക്രമണനിര യുള്ള ടീം ആണ് പൂനെ. 
     3) റോബി കീൻ (എ ടി കെ )
                ഈ സീസണിൽ ഐ എസ് ലിൽ കളിക്കുന്ന വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് റോബി കീൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മിന്നും താരങ്ങളിൽ ഒരാളാണ് കീൻ. വടക്കൻ അയർലെണ്ടിന്റെ ഇതിഹാസ താരം ആയ കീൻ പ്രീമിയർ ലീഗിൽ വമ്പൻ ക്ലബ്കൾക്ക് വേണ്ടിയാണ് കളിച്ചത്. ഏറ്റവും ഒടുവിൽ അമേരിക്കൻ ലീഗിൽ എൽ എ ഗാലകസിക്കു വേണ്ടി 125 മത്സരത്തിൽ നിന്നും 83 ഗോളുകൾ നേടിയത് അദ്ദേഹത്തിന്റെ ഫോം വിളിച്ചു പറയുന്നു. 
  പ്രീ സീസണിൽ കൊൽക്കത്തക്കു വേണ്ടി ഗോളുകൾ നേടിയ താരം. പക്ഷെ പരിക്കിന്റെ പിടിയിൽ ആണ് രണ്ടു മൂന്ന് മത്സരത്തിൽ അദ്ദേഹം കളിക്കില്ല 
    2)സുനിൽ ഛേത്രി ( ബി എഫ് സി )
                    സുനിൽ ഛേത്രിയെ  ഇന്ത്യൻ ആരാധകർക്കു പരിചയപെടുത്തെണ്ട ആവശ്യം ഇല്ല. അവസരങ്ങൾ സൃഷ്ടിക്കുവാനും ഗോൾ നേടാനും ഉള്ള ഛേത്രിയുടെ കഴിവ് നമ്മൾക്ക് എല്ലാവർക്കും അറിയുന്നതാണ്. ഇന്ത്യൻ ടീമിനെ പല കളികളിലും ജയിപ്പിക്കുന്നത് ഛേത്രിയുടെ ഒറ്റയാൻ പോരാട്ടം ആണ്. പക്ഷെ കഴിഞ്ഞ സീസണിൽ മുംബൈക്കു വേണ്ടി മോശം പ്രകടനം ആണ് താരം നടത്തിയത്. 6 മത്സരത്തിൽ ഒന്നിൽ പോലും ഗോൾ നേടാൻ താരത്തിനായില്ല. ഈ സീസണിൽ ഛേത്രി ബംഗ്ലൂർ എഫ് സി യുടെ എല്ലാ പ്രതീക്ഷയും ഛേത്രിയിൽ ആണ്. 
1) ദിമിത്തർ ബർബറ്റോവ് 
         കഴിഞ്ഞ പ്രാവശ്യം കൈവിട്ടു പോയ കപ്പ് തിരിച്ചു പിടിക്കാൻ ഉള്ള തയ്യാറെടുപ്പ് നടത്തുന്ന കൊമ്പന്മാരുടെ എല്ലാ പ്രതീക്ഷയും ഈ ബെൽഗെറിയൻ ഇതിഹാസ താരത്തിൽ ആണ്. മാഞ്ചസ്റ്റർ യുണൈറ്റടിന്റെ ഏക്കലത്തെയും വലിയ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ബെർബ. ഈ താരം ഫോമിൽ ആയാൽ തീർച്ചയായും കപ്പ് ബ്ലാസ്റ്റേഴ്‌സിനൊപ്പം എന്നതിൽ സംശയം വേണ്ട. യുണൈറ്റടിനു വേണ്ടി 48 ഗോളുകൾ നേടിയ താരം 2015 ൽ ഫ്രഞ്ചു ലീഗിൽ നിലവിലെ ചാമ്പ്യൻമാർ ആയ മോണക്കോയ്ക്ക് വേണ്ടി കളിച്ചു. ബെർബയുടെ കളി വിരുന്നു കാണാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ബെർബ മിന്നും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം

0 comments:

Post a Comment

Blog Archive

Labels

Followers