ഐ എസ് എൽ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ (കൊൽക്കത്ത)യെ സ്പാനിഷ് താരം ജോർഡി ഫിഗ്വേസ് നയിക്കും
സൂപ്പർ താരം റോബീ കീന്റെ പരിക്കിനെ തുടർന്നാണ് ക്യാപ്റ്റനെ മാറ്റിയത്. കാലിനേറ്റ പരിക്കിനെ തുടർന്ന് റോബീ കീൻ മൂന്ന് ആഴ്ചയോളം എ ടി കെ ക്കു വേണ്ടി കളിക്കാൻ സാധിക്കില്ല. റോബീ കീൻ തിരിച്ചു വരുന്നത് വരെ ജോർഡി ഫിഗ്വേസായിരിക്കും എ ടി കെ യെ നയിക്കുക എന്ന് കോച്ച് ടെഡി ഷെറിംങ്ങ്ഹാം വ്യക്തമാക്കി.
സൂപ്പർ താരം റോബീ കീന്റെ പരിക്ക് എ ടി കെ ക്കു വലിയ തിരിച്ചടിയാണ്. ലീഗിലെ പ്രമുഖ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി പൂനെ സിറ്റി, ജംഷഡ്പൂർ എഫ് സി, ചെന്നൈയിൻ എഫ് സി എന്നീ ടീമുകൾക്ക് എതിരായ മത്സരങ്ങളിൽ റോബീ കീന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. റോബീ കീനെ കൂടാതെ പല താരങ്ങളും സീസണിന് മുമ്പേ പരിക്കിന്റെ പിടിയിലായത് നിലവിലെ ജേതാക്കൾക്ക് ശുഭ സൂചനയല്ല
0 comments:
Post a Comment