Thursday, November 23, 2017

വരവ് അറിയിച്ച് ലാലിയൻസുല ചാങ്തെ




പൂനെ-ഡൽഹി മത്സരത്തിൽ തിളങ്ങി നിന്ന താരമായിരുന്നു പത്തൊമ്പതുകാരനായിരുന്നു മിസോറാമിൽ നിന്നുള്ള ലാലിയൻസുല ചാങ്തെ. മത്സരത്തിൽ ആദ്യഗോളിന് വഴിയോരുക്കുകയും രണ്ടാം ഗോൾ സുന്ദരമായി വലയിലാക്കി ഇന്ത്യൻ ഫുട്ബോളിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവപ്രതിഭ.  മുതിർന്നതാരങ്ങളെയു വിദേശതാരങ്ങളെയും കവച്ച് വെക്കുന്ന പ്രകടനം മൂലം മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി


ഇന്ത്യൻ ഫുട്ബോളിലെ ഭാവിതാരങ്ങളിൽ ശ്രദ്ധേയനാണ് പത്തൊമ്പതുക്കാരനായ ലാലിയാൻസുല ചാങ്തെ. കളി മികവിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചൂങ്ങ് ബൂട്ടിയയുമായും തനി പകർപ്പായിട്ടാണ് ഫുട്ബോൾ നിരീക്ഷകർ ചാങ്തെയെ നോക്കി കാണുന്നത്. 




ലോകപ്രശസ്ത ക്ലബായ  ലിവർപൂളിൻ്റെ അക്കാദമിയായ കിർക്ക്ബിയിൽ കളിപഠിച്ച താരമാണ് ചാങ്തെ. 17ാം വയസ്സിൽ ഇന്ത്യൻ ദേശീയ ടീമിനായി അരങ്ങേറി അപൂർവ്വം താരങ്ങളിൽ ഒരാളാണ് മിസോറാമുകാരനായ ചാങ്തെ. 2015 സാഫ് കപ്പിൽ ശ്രീലങ്കക്കെതിരെ ആയിരുന്നു ആദ്യമായി ദേശീയ ടീമിനായി അരങ്ങേറിയത്. തന്റെ രണ്ടാമത്തെ മത്സരത്തിൽ തന്നെ ഗോൾ നേടി,ഇന്ത്യ ദേശീയ ടീമിനായി ഗോൾ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ചാങ്തെ. നേപ്പാളിനെതിരെ രണ്ടു ഗോളിളുകളാണ് ചാങ്തെ നേടിയത്. 

അണ്ടർ 19 ഏഷ്യൻ​ കപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ചുവെങ്കിലും ടൂർണമെന്റ് യോഗ്യത നേടാൻ ഇന്ത്യക്കായില്ല. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്നു ചാങ്തെ. ഒരു കളിയിൽ മാത്രമേ ചാങ്തെക്ക് കളിക്കാൻ ആയുള്ളൂ. അണ്ടർ 19 ഐ ലീഗിൽ ഡി എസ് കെ ശിവാജിയൻസിന് വേണ്ടി കളിച്ച ചാങ്തെ, ടൂർണമെന്റിലെ ടോപ് സ്കോറുമായി.

0 comments:

Post a Comment

Blog Archive

Labels

Followers