ഇന്ത്യൻ ഗോൾ കീപ്പർ ഗുർപീത് സിങ് സന്ധു നവംബർ 19 ന് ബെംഗളൂരു എഫ് സി യുടെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ് സിക്കെതിരെ കളിക്കും .ലാൽതുവ്വമ്മിയാ രാൾടെക്ക് പരിക്കായതിനാൽ പകരക്കാരനായാണ് ഗുർപീത് എത്തുന്നത്.
ഐ എസ് എൽ നിയമ പ്രകാരം,ഗുർപീത് ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തതിനാൽ 5 റൗണ്ടുകൾ കഴിഞ്ഞേ ബി എഫ് സിക്ക് വേണ്ടി കളിക്കാൻ പറ്റുമായിരുന്നുള്ളൂ. സ്റ്റേബിക് എഫ് സി യിൽ ട്രാൻസ്ഫർ ഫീ നൽകി ഗുരുപീതിനെ സ്വന്തം ആകിയതിനാൽ റിസേർവ് പ്ലയെർ എന്ന നിലയിലാരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ റാൾടെക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഗുർപീത് ആദ്യ മത്സരത്തിൽ കളിക്കുമെന്ന് കോച്ച് ആൽബർട്ട് റോക്ക സ്ഥിരീകരിച്ചു . ഗുർപ്രീത് എത്തുന്നതോടെ ബി എഫ് സിക്ക് കൂടുതൽ ശക്തി പകരുമെന്ന് തീർച്ച.
0 comments:
Post a Comment