Saturday, November 4, 2017

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി പുറത്തിറക്കി



ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സിനെ ജേഴ്സി പുറത്തിറക്കി. കൊച്ചി ലുലു മാളിലും കോഴിക്കോട് ഹൈലൈറ്റ് മാളിലുമായി നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും അസിസ്റ്റന്റ് കോച്ച് താങ്ബോയ് സിങ്ടോയും ചേർന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പുത്തൻ ജേഴ്സി പുറത്തിറക്കിയത്. അഡ്മിറലാണ് ഇത്തവണ കൊമ്പന്മാർക്ക് ഒരുക്കിയിരിക്കുന്നത്. മഞ്ഞയും നീലയും നിറങ്ങളിലുള്ള ജേഴ്സിയും.  കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മഞ്ഞ നിറത്തിലുള്ള ഷോർട്സുമാണ് അഡ്മിറൽ കേരള ബ്ലാസ്റ്റേഴ്സിനായി ഒരുക്കിയിരിക്കുന്നത്.



499 രുപയ്ക്ക് ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി സ്വന്തമാക്കാം. ലുലു മാൾ, ഹൈലൈറ്റ് മാൾ എന്നിവിടങ്ങളിൽ തയ്യാറാക്കിയ അഡ്മിറലിന്റെ ഷോറൂം വഴിയാകും വില്പന. ജേഴ്സിക്ക് ആരാധകരുടെ ഇടയിൽ സമ്മിശ്ര അഭിപ്രായമാണുള്ളത്

©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers