എ.എഫ്.സി. U -19 യോഗ്യത മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ദേശീയ ടീം സൗദി അറേബ്യയുമായി നാളെ ഏറ്റുമുട്ടും . ഖത്തറിൽ സന്നാഹ മത്സരങ്ങളിൽ കളിച്ച് ടീം മികച്ച തയ്യാറെടുപ്പുകൾ നടത്തിയിരുന്നു .
ഖത്തറിൽ നടന്ന സന്നാഹ മത്സരത്തിൽ ഖത്തർ അണ്ടർ -19 ടീമിനോട് ആദ്യ മത്സരത്തിൽ 1-0 ന് പരാജയപ്പെടുകയും, അൽ-ഗറാഫ ക്ലബ്ബിനെതിരെ 3-1ന് വിജയിക്കുകയും ചെയ്തു.ഗരാഫക്കെതിരെ റഹീം അലി രണ്ട് ഗോളും പിന്റസൺ ഒരു ഗോളും നേടി .
ഇന്ത്യൻ U-17 വേൾഡ് കപ്പ് ടീമിൽ നിന്നും, ഭൂട്ടാനിലെ സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കളിച്ച ഇന്ത്യൻ U-19 ടീമിൽ നിന്നും താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം സൗദിയിൽ നടക്കുന്ന എ എഫ് സി യോഗ്യത മത്സരത്തിന് ഇറങ്ങുന്നത് . ഗ്രൂപ്പ് ഡി യിൽ സൗദി അറേബ്യ, യെമൻ, തുർക്മെനിസ്ഥാൻ എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ കളിക്കുക.
പോർച്ചുഗീസ് കോച്ചായ ലൂയിസ് നോർട്ടൻ ഡി മാറ്റോസ് 4-4-2 അല്ലെങ്കിൽ 4-2-3-1 എന്ന ഫോർമേഷൻ ആയിരിക്കും ടീമിനെ അണിനിരത്തുക .ധീരജ് തന്നെയായിരിക്കും ഇന്ത്യയുടെ ഗോൾ വല കാക്കുക , സ്റ്റാലിനും ബോറിസും ഡിഫെൻസിനെ വിങ്ങിൽ നിന്ന് നയിക്കും .സെന്റർ ബാക്ക് ആയി അൻവർ അലിയും സഹിൽ പൻവാറുമായിരിക്കും മറ്റോസിന്റെ ആദ്യ നിരയിൽ , എന്നിരുന്നാലും ജിതേന്ദ്രയ്ക്കും ദീപക്കിനും അതെ സ്ഥാനത്തു അവസരം നൽകിയേക്കും .അമർജിത് , സുരേഷ് , ജാക്‌സൺ ,അഭിഷേക്ക് എന്നിവരിൽ രണ്ട് പേർ ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ ഇടം നേടും . രാഹുലും നിൻതോൻ ഗാമ്പ മിഡ്‌ഫീൽഡിന്റെ വിങ്ങിൽ കളിക്കും , അൽ ഗരാഫക്കെതിരെ ഗോൾ നേടിയ പ്രിന്റ്സൺ മിഡ്‌ഫീൽഡിനെ നയിക്കും .
നോറം മീറ്റി/ബുട്ടിയക്ക് അവസരം നൽകിയേക്കാം .4-2-3-1 ഫോർമേഷനിൽ സ്‌ട്രൈക്കറായി ആദ്യ നിരയിൽ എടുമുണ്ട് അല്ലെങ്കിൽ ലാൽപുയിയ ഇടം നേടും . 4-4-2 യിൽ റഹീം അലിയെ രണ്ടാം സ്‌ട്രൈക്കറായി കളിപ്പിക്കും .
നവംബർ ആറിന് യെമൻ, നവംബർ 8ന് തുർക്ക്മെനിസ്ഥാൻ എന്നിവരുമായാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും ദമാമിലെ പ്രിൻസ് മൊഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടക്കും.ഇന്ത്യൻ സമയം 6:35ന് മത്സരം ആരംഭിക്കും.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment