ഐ എസ് എൽ - ഐ ലീഗ് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ഐ ലീഗിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ എഫ് സി ഗോവയെ കീഴടക്കിയത്. മലയാളി ഗോൾ കീപ്പർ മിർഷാദിന്റെ ഉജ്ജ്വല പ്രകടനമാണ് ഈസ്റ്റ് ബംഗാളിന് തുണയായത് കളിയുടെ 8ആം മിനുട്ടിൽ ബ്രണ്ടണിലൂടെ ഈസ്റ്റ് ബംഗാൾ എഫ് സി ഗോവയുടെ വലകുലുക്കി. മറുപടിയായി 80ആം മിനുട്ടിൽ മൻവീർ ഗോവയ്ക്ക് സമനില സമ്മാനിച്ചു. കളിയുടെ അവസാന മിനുട്ടിൽ ചാൾസ് നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വിജയം സ്വന്തമാക്കി.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment