Pic Credit : Pinarayi Vijayan (CM) FB Page.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിന് എ ടി കെ യും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തോടെയാണ് തുടങ്ങുക .നവംബർ 17നാണ് ക്ലാസിക് മത്സരം അരങ്ങേറുക .
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ കേരള ബ്ലാസ്റ്റേർസ് സഹ ഉടമയായ സച്ചിൻ ഇന്ന് കേരളത്തിൽ എത്തി മുഖ്യ മന്ത്രിയെ സന്ദർശിച്ചു .
മുഖ്യമന്ത്രിയെ ക്ഷണിച്ചതിനോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ്റൂട് പുരോഗതിയെ കുറിച്ച് മുഖ്യനുമായി ചർച്ച നടത്താൻ സാധിച്ചതായും കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു .
കേരളത്തിൽ ഉടനീളം 33 സെന്ററുകളിലായി 1800 ഓളം കുട്ടികൾ ബ്ലാസ്റ്റേർസ് സ്കൂളിൽ പരിശീലനം നടത്തി വരുന്നതിനെ കുറിച്ച് മുഖ്യന് വിവരിച്ചു എന്നും സച്ചിൻ വ്യക്തമാക്കി .
ഫുട്ബോൾ സീസൺ കേരളത്തിലെ ആരാധകർക്ക് ഏറ്റവും പ്രധാനപ്പെട്ടതും ആവേശവും നൽകുന്നതാണ് .ബ്ലാസ്റ്റേഴ്സിന് എല്ലാവരും നൽകി വരുന്ന സപ്പോർട്ട് ഇനിയും തുടരണമെന്നും ഈ സീസണിൽ മികച്ച കളി തന്നെ കൊമ്പന്മാർ കാഴ്ച്ച വെക്കുമെന്നും സച്ചിൻ കൂട്ടി ചേർത്തു .
15 ദിവസം മാത്രം ബാക്കി നിൽക്കെ എ ടി കെ യും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടം കാണാൻ ആവേശത്തിലാണ് കേരളത്തിലെ ബ്ലാസ്റ്റേർസ് ആരാധകർ .
🙌🏻🙌🏻🙌🏻
ReplyDelete