കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയണിഞ്ഞ് കലൂരിലെ ഗാലറിയെ വീണ്ടും ആവേശത്തിലാഴ്ത്താന്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങി. സ്പെയിനിൽ വച്ച് നടന്ന പ്രീസീസൺ പരിശീലനങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണു ഹ്യൂമ് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിമാനത്താവളത്തിൽ വച്ച് പൊന്നാട അണിയിച്ചു സ്വീകരിച്ചു.
ഡ്രാഫ്റ്റിലൂടെ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തതിന് പിന്നാലെആയിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശ താരവുമായി പുതിയ സീസണിലേക്ക് കരാറൊപ്പിട്ടത്.
ഐ.എസ്.എല്‍ മൂന്നു സീസണ്‍ പിന്നിടുമ്പോള്‍ മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ടോപ്പ്‌സ്‌കോര്‍. മൂന്നു സീസണുകളിലായി 23 ഗോളാണ് ഇയാന്‍ ഹ്യൂം ഇതുവരെ ഐ എസ് എല്ലിൽ അടിച്ചു കൂട്ടിയത്. ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി നേടിയ 5 ഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞ രണ്ടു സീസണുകളിലായി അത്‌ലറ്റിക്കോ കൊല്‍ക്കത്തയില്‍ ഉള്ള ഹ്യൂം കൊല്‍ക്കത്തയ്ക്കായി 18 ഗോള്‍ നേടുകയും അവരുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു.
ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ഹൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി.കഴിഞ്ഞ സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതി ഹ്യൂം സ്വന്തമാക്കിയിരുന്നു.
0 comments:
Post a Comment