ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് നവംബർ 17 കൊച്ചിയിൽ തുടക്കമാകും.കേരള ബ്ലാസ്റ്റേഴ്സ് എ ടി കെട്ടി മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കമാവുക. നേരത്തെ നിശ്ചയിച്ച പ്രകാരം കൊൽക്കത്തയിലായിരുന്നു ഉദ്ഘാടനം മത്സരം തീരുമാനിച്ചത്. അണ്ടർ 17 ലോകകപ്പിന്റെ കൊൽക്കത്തയിലെ കാണികളുടെ പങ്കാളിത്തം കണക്കിലെടുത്ത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് ഫൈനൽ മത്സരം കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ ഉദ്ഘാടനം മത്സരം നടത്താൻ തീരുമാനിച്ചത്. നവംബർ 17 ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഹോം മത്സരത്തിൽ എ ടി കെയും ഏറ്റുമുട്ടുമ്പോൾ ഫെബ്രുവരി 9 ന് എ ടി കെ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. മറ്റു മത്സരക്രമങ്ങളിൽ മാറ്റങ്ങൾ ഒന്നും ഇല്ല. ആദ്യമായിട്ടാണ് കൊച്ചി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടനം മത്സരത്തിന് വേദിയാകുന്നത്. ആദ്യ സീസണിൽ കൊൽക്കത്തയും രണ്ടാം സീസണിൽ ചെന്നൈയും മൂന്നാം പതിപ്പിൽ ഗുവാഹത്തിയുമായിരുന്നു ഉദ്ഘാടനം വേദികൾ
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment