എ.എഫ്.സി. U -19 യോഗ്യത മത്സരത്തിനായി ഇന്ത്യൻ അണ്ടർ 19 ദേശീയ ടീം സൗദി അറേബ്യയിലെ നഗരമായ ദമാമിൽ വ്യാഴാഴ്ച്ച എത്തി . ഇന്ത്യൻ അണ്ടർ 19 ടീമിനെ ദമാം വിമാന താവളത്തിൽ സൗത്ത് സോക്കേർസ് പ്രധിനിതിൾ സ്വീകരിച്ചു . സൗത്ത് സോക്കേർസ് പ്രതിനിധികൾ കോച്ചും താരങ്ങളുമായി സംസാരിക്കുകയും സന്തോഷം പങ്ക് വെക്കുകയും ചെയ്തു .ഖത്തറിൽ സന്നാഹ മത്സരങ്ങളിൽ കളിച്ച് മികച്ച തയ്യാറെടുപ്പോടെയാണ് ടീം ദമാമിൽ എത്തുന്നത് .
ഖത്തറിൽ നടന്ന സന്നാഹ മത്സരത്തിൽ ഖത്തർ അണ്ടർ -19 ടീമിനെതിരെ ആദ്യ മത്സരത്തിൽ 1-0 ന് പരാജയപ്പെടുകയും, അൽ-ഗറാഫ ക്ലബ്ബിനെതിരെ 3-1ന് വിജയിക്കുകയും ചെയ്തു.
ഇന്ത്യൻ U-17 വേൾഡ് കപ്പ് ടീമിൽ നിന്നും, ഭൂട്ടാനിലെ സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കളിച്ച ഇന്ത്യൻ U-19 ടീമിൽ നിന്നും താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം സൗദിയിൽ നടക്കുന്ന എ എഫ് സി യോഗ്യത മത്സരത്തിന് ഇറങ്ങുന്നത് . ഗ്രൂപ്പ് ഡി യിൽ സൗദി അറേബ്യ, യെമനും തുർക്മെനിസ്താനോടൊപ്പമാണ് ഇന്ത്യ കളിക്കുക .
നവംബർ 04 ന് സൌദി അറേബ്യയെ നേരിടും. നവംബർ ആറിന് യെമൻ, നവംബർ 8ന് തുർക്ക്മെനിസ്ഥാൻ എന്നിവരുമായാണ് മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങളും ദമാമിലെ പ്രിൻസ് മൊഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടക്കും.
"ഞങ്ങൾ കളിക്കുന്ന എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു മികച്ച നേട്ടത്തിന് അവസാനം വരെ ഞങ്ങൾ പൊരുതും ," അണ്ടർ 19 ദേശീയ ടീമിന്റെ ഹെഡ് കോച്ച് പറഞ്ഞു. "ഞങ്ങളുടെ എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നു, അവർ എളുപ്പമുള്ള വെല്ലുവിളിയല്ലെന്ന് നമുക്കറിയാം. ഞങ്ങൾക്കെതിരെയുള്ള എല്ലാ മൂന്ന് ടീമുകൾക്കെതിരെയും ഇത് കടുത്ത മത്സരമായിരിക്കും , ഇന്ത്യൻ U-17 വേൾഡ് കപ്പ് ടീമിന്റെ കോച്ചായിരുന്ന ലൂയിസ് നോർട്ടൺ ഡി മാട്ടോസ് കൂട്ടി ചേർത്തു .
0 comments:
Post a Comment