ചെന്നൈ സിറ്റിക്കെതിരായ രണ്ടാം പ്രീ സീസൺ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് തകർപ്പൻ വിജയം. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി ചെന്നൈ സിറ്റിയെ തോൽപ്പിച്ചത്. ഉദാന്ത സിംഗ് ഇരട്ട ഗോൾ നേടി. സൂപ്പർ താരം സുനിൽ ഛേത്രി, എറിക് പാർട്ടലു, നോബ്രേഗ,ഹാവോകിപ് എന്നിവരാണ് മറ്റ് മറ്റു ഗോളുകൾ നേടിയത്.
ആദ്യ പ്രീ സീസൺ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ ചെന്നൈ സിറ്റി 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചിരുന്നു.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment