ജെംഷഡ്പൂർ എഫ് സി പുതിയ സീസണിനുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. 50 രൂപ മുതൽ 250 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. മുഖ്യ പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ടിക്കറ്റ് വിൽപന. ചടങ്ങിൽ ബെൽഫോർട്ട് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തു. ഡിസംബർ ഒന്നിന് എ ടി കെ (കൊൽക്കത്ത) എതിരെയാണ് ജെംഷഡ്പൂരിന്റെ ആദ്യ ഹോം മത്സരം. ജെ ആർ ഡി ടാറ്റ കോംപ്ലക്സാകും ജെംഷഡ്പൂരിന്റെ ഹോം മത്സരങ്ങൾക്ക് വേദിയാകുക.
ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കാൻ നിരവധി ആരാധകരാണ് ചടങ്ങിന് എത്തിയിരുന്നത്.
2015ൽ ഡൽഹി ഡയനാമോസും ഇതേ നിരക്കിലായിരുന്നു ടിക്കറ്റുകൾ വില്പന നടത്തിയിരുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ജെംഷഡപൂരുമായുള്ള എവേ മത്സരം ജനുവരി 17 നാണ്. ടിക്കറ്റുകൾ Kyazoonga.com എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment