Wednesday, November 1, 2017

ചെക്കിയോട്ട് കിഴക്കേ വീട്ടിൽ വിനീത് (സി കെ വിനീത് )




1988 മെയ് 20 നു കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തു വേങ്ങാട് എന്ന കമ്മ്യൂണിസ്റ് ഗ്രാമത്തിൽ  ജനിച്ചു.   നവോദയ  സ്കൂളിലും കണ്ണൂർ എസ്.എൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

കുട്ടിക്കാലത്തു വീടിനടുത്തുള്ള പാടത്തും പറമ്പിലും ഫുട്ബോൾ കളിച്ചു വളർന്ന വിനീത് എസ്.എൻ കോളേജിൽ  പഠിക്കുമ്പോൾ കോളേജിന് വേണ്ടി കളിച്ചു.പ്രൊഫഷണൽ ഫുട്ബോൾ ക്ലബിലേക്കുള്ള വിനീതിന്റെ കടന്നു വരവുകൂടി ആയിരുന്നു അത്. 2010 -2011ൽ വിനീത് ഐ ലീഗ് ക്ലബ് ആയ ചിരാഗ് യുണൈറ്റഡ് കേരളയിലും ഐ ലീഗ് സീസൺ കഴിഞ്ഞ ശേഷം ചെന്നൈ കസ്റ്റമ്സ് നു വേണ്ടിയും  കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി  ക്കു വേണ്ടിയും ബൂട്ട് അണിഞ്ഞു. ചിരാഗ് യുണൈറ്റഡ് കേരളയ്ക്കു വേണ്ടി 2011 -2012 ലെ ഐ ലീഗിൽ ആദ്യ ഗോൾ നേടി.



ഐ ലീഗ് ടീം ആയ യുണൈറ്റഡ് എസ്.സി ക്കു വേണ്ടി 2012 -2013 സീസണിൽ കളിച്ച സി കെ  2012 ഒക്ടോബർ 7 നു എയർ ഇന്ത്യ എഫ് സി ക്കെതിരെ 82 ആം മിനുട്ടിൽ ഗോൾ നേടി. 2013 ഫെബ്രുവരി 2 നു എയർ ഇന്ത്യ ക്കെതിരെ ഹാട്രിക് നേടി.വിനീതിന്റെ കളി മികവിൽ  യുണൈറ്റഡ് എസ്.സി 4 -1 നു ജയിച്ചു. ആ സീസണിൽ വിനീത് 7 ഗോളുകൾ നേടി.

2013 ൽ ദേശീയ ടീമിൽ പലസ്തിനെതിരെ സൗഹൃദ മത്സരത്തിൽ 85 മിനുറ്റിൽ പകരക്കാരനായി ഇറങ്ങി .16 അംഗ ഇന്ത്യൻ ടീമിൽ വിനീത് അംഗമായിരുന്ന സമയത്തു വിനീത് തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചിരുന്നു.  കൊൽക്കത്തയിലെ പരിശീലന ക്യാമ്പിൽ ഉള്ളപ്പോൾ വിനീതിന്റെ അച്ഛൻ ആശുപത്രിയിൽ ആണ് എന്ന്. വിനീത് നാട്ടിൽ തിരിച്ചു വന്നു. അച്ഛനെ ആ അവസ്ഥയിൽ കണ്ടപ്പോൾ വിനീത് മറ്റൊന്നും ചിന്തിക്കാതെ  ഇന്ത്യൻ ടീമിലേക്കു തിരിച്ചു പോകുന്നില്ലെന്ന് അറിയിച്ചു. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി വിനീത് വീണ്ടും കളിക്കളത്തിൽ സജീവമാകുകയായിരുന്നു.



2014 ജനുവരി 30 നു യുണൈറ്റഡ് എസ്.സി സാമ്പത്തിക ബാധ്യതകൾ കാരണം റിലീസ് ചെയ്തെന്നും. ഐ ലീഗിയിൽ പുതിയ ക്ലബ് ആയ ബാംഗ്ലൂർ F C യിൽ ജോയിൻ ചെയ്തു. ആ വർഷത്തെ ഐ ലീഗ് കിരീടം ബാംഗ്ലൂർ സ്വന്തമാക്കി.അതിനു ശേഷം സി കെ യുടെ കോൺട്രാക്ട് 2 വർഷത്തേക്ക് ബെംഗളൂരു എഫ് സി നീട്ടി  മൈദീൻ ഫെഡറേഷൻ കപ്പ് ബാംഗ്ലൂർ സ്വന്തമാക്കുമ്പോൾ സി കെ ബാംഗ്ലൂർ ടീം ഇത് അംഗമായിരുന്നു. 2015 -2016 ലെ ഐ ലീഗ് നാല് ഗോൾ നേടി. ഈ നേട്ടം ബാംഗ്ലൂരുവിന് 3  വർഷത്തിനിടയിൽ രണ്ടാമതും ഐ ലീഗ് കിരീടം നേടി കൊടുത്തു.

2015 സീസണിൽ ബംഗളൂരുവിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീം ആയ കേരളം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു. കേരളം ബ്ലാസ്റ്റേഴ്സ് ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത സീസൺ ആയിരുന്നെങ്കിലും വിനീതിനെ കുറച്ചു പേരെങ്കിലും ശ്രദ്ധിച്ചു.  സ്റ്റീവ് കോപ്പെൽ (ആരാധകർ ഓമനപ്പേരിട്ട് വിളിച്ച ആശാൻ)ന്റെ നേതൃത്വത്തിൽ 2016 കേരള ബ്ലാസ്റ്റേഴ്സ് ന്റെ ടീംൽ ബാംഗ്ലൂർ എഫ് സി ൽ നിന്നും ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കി എങ്കിലും ബാംഗ്ലൂർ എഫ് സിക്കു എ ഫ് സി കപ്പ് ഉള്ളതിനാൽ കേരള ബ്ലാസ്റ്റേഴ്സന്റെ എട്ടാമത് മത്സരത്തിൽ 85 ആം മിനുറ്റിൽ പകരക്കാരനായി ഇറങ്ങി ഗോവയുടെ വല കുലുക്കി വിജയം ബ്ലാസ്റ്റേഴ്സ് നു വിജയം 2 -1 നു നേടിക്കൊടുത്തു.അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ചെന്നൈയൻ എഫ് സിക്കെതിരെ 85 , 87 മിനുട്ടുകളിലായി രണ്ടു ഗോൾ നേടി 3 -1 നു തോൽപിച്ചു. നിർണ്ണായക ഘട്ടങ്ങളിൽ കേരളം ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളുകൾ നേടി. 2016 സീസണിൽ 9 മത്സരങ്ങളിൽ ഇറങ്ങി 5 ഗോൾ നേടി  2016  വർഷത്തെ  ഇന്ത്യൻ സൂപ്പർ ലീഗിയിലെ  ഇന്ത്യൻ കളിക്കാരൻ നേട്ടത്തിനും ഉടമയായി. പിന്നീടങ്ങോട്ട് ഈ പതിമൂന്നാം നമ്പർ ജഴ്സിക്കാരൻ മലയാളികളുടെ ആവേശം ആയി ചിലർക്ക്  വിനീതേട്ടൻ ആയി. 



2017 ഐ എസ് എൽ രണ്ടു പുതിയ ടീമുകൾ ഉൾപ്പെടുത്തിയത് കാരണം കളിക്കാരെ ഡ്രാഫ്റ്റിയിലൂടെ സ്വന്തമാക്കണം എന്നും, ടീമിലുള്ള  കളിക്കാരിൽ രണ്ടു പേരെ ഡ്രാഫ്റ്റിംഗ് ഇല്ലാതെ നിലനിർത്താം എന്ന ആനുകൂല്യം മുതലാക്കുവാൻ കേരളം ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് നു മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. നല്ല തയ്യാറെടുപ്പോടു കൂടി കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറി കളത്തിൽ ഇറങ്ങുമ്പോൾ ബെർബെറ്റോവിനും ഇയാൻ ഹ്യൂമിനും കൂട്ടായി  വിനീത് ഉണ്ടാവും.  പതിമൂന്നാം നമ്പർ ജേഴ്സിക്കാരനായ കണ്ണൂരുകാരന്റേതാവട്ടെ ഈ വർഷത്തെ ഐ എസ് എല്ലും എന്ന് നമുക്ക് പ്രത്യാശിക്കാം

0 comments:

Post a Comment

Blog Archive

Labels

Followers