ഹെഡ് കോച്ച് : സ്റ്റീവ് കോപ്പൽ
അസിസ്റ്റന്റ് കോച്ച് : ഇഷ്ഫാഖ് അഹ്‌മദ്
കേരളത്തിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച കോപ്പൽ. വിജയത്തിലും പരാജയത്തിലും ഒരു ഭാവ വ്യത്യാസമില്ലാതെ തന്റെ ടീമിനെ ഐ എസ് എല്ലിൽ രണ്ടാം സ്ഥാനത്ത് എത്തിച്ച കോച്ച്. മുംബൈ സിറ്റിക്ക് പിന്നില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും അമിത വികാര പ്രകടനങ്ങള്‍ കാണിക്കാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങള്‍ക്ക് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ 61 കാരാനായ സ്റ്റീവ് കോപ്പൽ ഇനി ജംഷഡ്‌പൂരിനെ ഫൈനലിൽ എത്തിക്കാൻ ആയിരിക്കും ലക്ഷ്യം ഇടുക .കൂടെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഇഷ്ഫാഖ് അഹ്‌മദിനേയും കൂടെ കൂട്ടിയിട്ടുണ്ട് .
ഫോർവേഡ്സ്
കെവിൻ ബെൽഫോർട്ട്:
ഹെയ്റ്റികാരനായ കെവിൻ ബെൽഫോർട്ട് 2007 ൽ ഹെയ്തിയൻ ക്ലബ്ബായ ടെംപെറ്റയിൽ തന്റെ കരിയർ ആരംഭിച്ചു. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സൈപ്രസ്, തുർക്കി എന്നിവിടങ്ങളിൽ എഫ് സി മൻസ് , എഫ്സി സിയോൺ, എത്നിക്കോസ് അച്ചന എഫ് സി , 1461 ട്രാബ്സൻ എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2010 ൽ ഹെയ്തിയ്ക്കു വേണ്ടി അദ്ദേഹം അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിച്ചു. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തു. ഹീറോ ഐഎസ് എൽ 2016 ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി യുടെ മുന്നേറ്റം നയിച്ച താരമായിരുന്നു ഈ ഹെയ്തിക്കാരൻ .കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിലായി 3 ഗോളും 1 അസിസ്റ്റും നേടിയിട്ടുണ്ട് ബെൽഫോർട്ട്
ടാല ഏൻഡ്യയെ:
സെനഗൽ സ്ട്രൈക്കറാണ് ടാല ഏൻഡ്യയെ.
31 കാരനായ ടാല ഔരില്ലാക് എഫ് സി, എഫ് സി ചല്ലൻസ്, വീ ദി സീ എന്നീ ഫ്രഞ്ച് ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ലെബനീസ് ക്ലബ്ബ് സഫ ബ്രിരുടിന് വേണ്ടി 20 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടിയിട്ടുണ്ട്.ജെംഷഡ്പൂർ എഫ് സിയിലെത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടില്ലാത്ത ഏക താരമാണ് ടാല.
സുമേത് പാസി:
സ്പോർട്സ് ഗോവയിലേക്ക് പോകുന്നതിനു ഒരു വർഷം മുൻപായി 2012-13 ൽ സുമേത് ആരോസ് ടീമിനാണ് കരിയർ തുടങ്ങുന്നത് . ഗോവയിൽ രണ്ട് സീസണുകൾ അദ്ദേഹം ചെലവഴിച്ചു. കഴിഞ്ഞ വര്ഷം അദ്ദേഹം ISL ലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.യുടെ ഭാഗമായിരുന്നു. പാസി ദേശീയ ടീമിന്റെ ക്യാംപിൽ പതിവായിരുന്നു . എന്നാൽ എല്ലാ സമയത്തും പരുക്ക് മൂലം ബുദ്ധിമുട്ടുന്ന പാസ്സിക്ക് നല്ലൊരു പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ സീസണിൽ ഫിറ്റ്നസ് തിരികെ നേടുകയും ഒരു സ്ട്രൈക്കറായി സ്ഥിരമായി പ്രകടനം കാഴ്ച്ച വെക്കാൻ കഴിയും.
ജെറി മവിഹമിംതംഗ:
20 വയസ്സുകാരനായ ജെറി, ഡിഎസ്കെ ശിവാജിയൻസിൽ ഐ-ലീഗിൽ സ്ഥിരം സാന്നിധ്യമായിരുന്ന ജെറി ,ഐ എസ് എല്ലിൽ ഒരു മത്സരം മാത്രമാണ് കളിച്ചത് . നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്ക് വേണ്ടിയാണ് കഴിഞ്ഞ വർഷം ആ പ്രകടനം കാഴ്ചവച്ചിരുന്നത് . ഡി എസ് കെ അക്കാദമിയുടെ ഉൽപന്നമാണ് ഇദ്ദേഹം, ഇംഗ്ലണ്ടിലെ ലിവർപൂൾ എഫ്.സി അക്കാദമിയിലും ഒരു ചെറിയ കാലയളവിൽ പരിശീലനം നടത്തിയിട്ടുണ്ട് . ടീമിന് പിന്നിൽ കളിക്കുന്നത് ജെറി വലിയ വേഗത നൽകും.
ഫറൂഖ് ചൗധരി:
കഴിഞ്ഞ വർഷം ഐ ലീഗിൽ ഫറൂഖ് മുംബൈ എഫ്സിയിൽ കളിച്ചിരുന്നു. മുംബൈക്ക് വേണ്ടി പത്ത് കളികളിൽ ഫാറൂഖ് കളിച്ചു. മുംബൈയിൽ അദ്ദേഹം സ്ട്രൈക്കറായിരുന്നു, ചില സമയങ്ങളിൽ വിംഗർ ആയി കളിച്ചു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
അസിം ബിസ്വാസ് :
തന്റെ കാരിയറിൽ കൂടുതലും മോഹൻ ബഗാന് വേണ്ടി കളിച്ച ബിസ്വാസ് ഈസ്റ്റ് ബംഗാൾ , മൊഹമ്മദായിൻ , സാൽഗോക്കർ എന്നീ ക്ലബ്ബുകൾക്കും ബൂട്ടണിഞ്ഞിട്ടുണ്ട് .കഴിഞ്ഞ സീസണിൽ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബ്ബായ സതേൺ സമ്മിറ്റിക്ക് വേണ്ടി കളിച്ചു . ജംഷഡ്‌പൂർ എഫ് സിക്ക് വേണ്ടി പ്രീ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട് .
മിഡ്‌ഫീൽഡർസ്
എമേഴ്സൻ ഗോമോസ്:
എമേഴ്സൻ ഗോമോസ് ഡി മൗറയോ മെമ്മോ ആണ് ബ്രസീലിൽ നിന്നുള്ള 29 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ.
ബ്രസീലിയിലെ സാന്താക്രൂസിലാണ് മെമ്മോയുടെ സീനിയർ ജീവിതം ആരംഭിച്ചത്. ബോട്ടാഫോഗോ-പി.ബി, പോറ്റെ പ്രേീത് തുടങ്ങിയ ക്ലബ്ബുകൾക്കായി വായ്പയെടുക്കുന്നതിനു മുൻപ് അദ്ദേഹം സാന്ത ക്രൂസ് യുവ ടീമുകളിൽ കളിച്ചു. കഴിഞ്ഞ വർഷം ഡെൽഹി ഡൈനാമോസ് എഫ്.സി എന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫ്രാഞ്ചൈസിയിൽ മെമോ പത്തു മത്സരങ്ങൾ കളിച്ചിട്ടുണ്ട് .
ട്രിൻഡാഡെ ഗോൺസാൽവസ്:
മുൻ എഫ് സി ഗോവൻ താരം ട്രിൻഡാഡെ ഗോൺസാൽവസ് ഈ സീസണിൽ ജെംഷഡ്പൂരിനായി ബൂട്ടണിയും. കഴിഞ്ഞ സീസണിൽ ഗോവൻ ടീമിനായി 13 മത്സരങ്ങളിൽ കളിച്ച ഈ യുവ മിഡ്ഫീൽഡർ ഒരു ഗോളിന് വഴിയോരുക്കുകയും ചെയ്തു. ബ്രസീലിയൻ ക്ലബ്ലുകളായ ഫ്ലെമെംഗോ, സിയേറ,ഓഡക്സ് എന്നീ ടീമുകൾക്ക് വേണ്ടി ട്രിൻഡാഡെ ഗോൺസാൽവസ് കളിച്ചിട്ടുണ്ട്.
സമീഹ് ദൗത്തി:
കഴിഞ്ഞ രണ്ടു സീസണിൽ എ ടി കെ യ്ക്ക് വേണ്ടിയാണ് സമീഹ് ദൗത്തി ഐ എസ് എലിൽ കളിച്ചിരുന്നത്.
28 കാരനായ സമീഹ് ദൗത്തി ദക്ഷിണാഫ്രിക്കൻ ലീഗിൽ അയാക്സ് കേപ് ടൗണിനു വേണ്ടി കാഴ്ചവെച്ച പ്രകടനം വഴിയാണ് ദൗത്തി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. പിന്നീട് 2 സീസണിലുകളിലായി എ ടി കെ യ്ക്ക് വേണ്ടി 26 മത്സരങ്ങൾ കളിച്ചു. ഇതിൽ 10 അസിസ്സ്റ്റുകൾ ഉൾപ്പെടെ 5 ഗോളുകളും ദൗത്തി സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ അണ്ടർ 20 , 23 ടീമുകളിൽ ഈ വിംഗർ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ക്ലബ്ബുകളായ ഓർലാന്റേ പൈറേറ്റ്, സൂപ്പർസ്പോർട് യുണൈറ്റഡ്, ബിദ്വേസ്റ് വിട്സ് തുടങ്ങിയ ടീമുകളൾക്ക് വേണ്ടിയും ദൗത്തി ബൂട്ട് അണിഞ്ഞു.
മെഹ്താബ് ഹുസൈൻ : ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാൾ. കഴിഞ്ഞ മൂന്ന് ഐ എസ് എൽ സീസണിലും ബ്ലാസ്റ്റേഴ്സിനായി കളിച്ചു. കഴിഞ്ഞ മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സിനെ മധ്യനിരയുടെ നട്ടെല്ലായിരുന്നു മെഹ്താബ് ഹുസൈൻ. ഇന്ത്യൻ ഫുട്ബോളിലെ പ്രായം തളർത്താത്ത പോരാളിയാണ് മെഹ്താബ് ഹുസൈൻ
ടോളിഗഞ്ച് അഗ്രഗാമിയിലൂടെയാണ് മെഹ്താബ് ഹുസൈൻ പ്രൊഫഷണൽ ഫുട്ബോൾ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് കൊൽക്കത്ത വമ്പന്മാരായ മോഹൻബഗാൻ, ഒ എൻ ജി സി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച മെഹ്താബ് 2007 ൽ ഈസ്റ്റ് ബംഗാളിൽ ചേർന്നും. നീണ്ട 10 വർഷമാണ് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി മെഹ്താബ് കളിച്ചത്.
2005ൽ ഇന്ത്യൻ ദേശീയ ടീമിനായി അരങ്ങേറിയ മെഹ്താബ് 29 മത്സരങ്ങളിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. 2015 ൽ അദ്ദേഹം അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞു.
ഡിഫെൻഡേർസ്
അനസ് എടത്തൊടിക :
ഇന്ത്യൻ ദേശീയ ടീമിന്റെ നിലവിലെ നിറ സാന്നിധ്യം , ഇന്ത്യലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരമാണ് അനസ് . ഐ എസ് എലിൽ ഡൽഹി ഡയനാമോസിനു വേണ്ടിയും ഐ ലീഗിൽ മോഹൻ ബഗാനുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ച അനസിനെ തേടി രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധതാരമെന്ന ബഹുമതി എത്തിയിരുന്നു. എന്നാൽ അനസിനെ നിലനിർത്താനുള്ള അവസരം ഡൽഹി വിനിയോഗിച്ചില്ല. രണ്ടാം സീസണിൽ 41 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കിയ അനസ് എടത്തൊടികയെ 2017 ൽ 1.1 കോടി മുടക്കിയാണ് ജംഷഡ്പൂർ എഫ് സി സ്വന്തമാക്കിയത്.
ആന്ദ്രെ ബൈക്കി :
ഗ്രീസ്, പോർച്ചുഗൽ, റഷ്യ എന്നിവിടങ്ങളിൽ പരിചയ സമ്പത്തുള്ള താരമാണ് ബൈക്കി . അദ്ദേഹത്തിന് ധാരാളം പ്രീമിയർ ലീഗ് അനുഭവങ്ങളുമുണ്ട് . ബാൻലീ , റീഡിംഗ്, ബ്രിസ്റ്റോൾ സിറ്റി, മിഡിൽസ് ബ്രോ , ചാൾട്ടൺ, പോർട്ട് വാലെ എന്നീ ആറ് ക്ലബ്ബുകൾക്ക് എസ്പാനിയോളിന്റെ മുൻ യൂത്ത് താരമായ ബൈക്കി കളിച്ചിട്ടുണ്ട് .ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റടിനു വേണ്ടി കളിച്ചിരുന്നു.
ജോസ് ലൂയിസ് (ടിരി ):
മുൻ അത്ലറ്റികോ ഡി കൊൽക്കത്ത (ഇപ്പോൾ എ ടി കെ )താരമാണ് ടിരി.അത്ലറ്റികോ മാഡ്രിഡ് ബി ടീമിൽ നിന്നുമായിരുന്നു 26 കാരനായ ടിരി കഴിഞ്ഞ സീസണിൽ അത്ലറ്റികോ ഡി കൊൽക്കത്തയിൽ എത്തിയത്. എന്നാൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും വഴി പിരിഞ്ഞ കൊൽക്കത്തയുമായി ഇപ്പോൾ കരാർ ഒന്നും തന്നെ ഇല്ല എന്നതാണ് ജെംഷഡ്പൂർ എഫ് സിയെ ടിരിയെ ടീമിലെത്തിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ 6 മത്സരങ്ങളാണ് പ്രതിരോധതാരമായ ടിരി കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ചത്.
സെയ്റുത് കിമ:
സെയ്റുത് 19 വയസ്സുകാരനാണ് . കഴിഞ്ഞ വർഷം അദ്ദേഹം ഐ ലീഗ്, ഫെഡറേഷൻ കപ്പ് മത്സരങ്ങൾ കളിച്ച ഡിസ്കെ ശിവജിയൻസ് ടീമിലെ അംഗമായിരുന്നു. ചെറുപ്പത്തിൽ തന്നെ, അദ്ദേഹം കളിക്കാൻ അവസരം ലഭിച്ചിട്ടും , നിരാശപ്പെടുത്തിയിട്ടില്ല . സെയ്റത് പ്രതിരോധത്തിലാണ് കളിക്കുന്നത് തന്റെ 6'2 അടി ഉയരം നല്ല പോലെ ഉപയോഗിക്കും . സീസണിന്റെ തുടക്കം മുതൽ അദ്ദേഹത്തിന് അവസരം ലഭിക്കില്ലെങ്കിലും പിന്നീട് പകരക്കാരനായി ഇറങ്ങിയേക്കാം.
ഗോൾ കീപ്പർ :
സുബ്രതോ പോൾ : ഇന്ത്യൻ ഫുട്ബോളിലെ സ്പൈഡർ മാനാണ് സുബ്രതോ പോൾ. ഐ എസ് എല്ലിന്റെ ആദ്യ സീസണിൽ മുംബൈ സിറ്റി എഫ് സിക്ക് വേണ്ടിയായിരുന്നു സുബ്രതോ പോൾ വലകാത്തത്. പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയായിരുന്നു സുബ്രതോ പോൾ വലകാത്തത്. ഇരുടീമുകളിലും മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലു സുബ്രതോ പോളിന് ടീമിനെ സെമിഫൈനലിൽ എത്തിക്കാൻ സാധിച്ചില്ല.
ടാറ്റാ അക്കാദമി താരമായ സുബ്രതോ പോൾ മോഹൻ ബഗാനിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് ഈസ്റ്റ് ബംഗാൾ,പൂനെ,പ്രയാഗ് യുണൈറ്റഡ്, റാൻഡാജിഡ് യുണൈറ്റഡ്, ഡാനിഷ് ക്ലബ്ബ് വെസ്റ്റ് ജേലാണ്ട്ലാൻഡ്, സൽഗോകർ. ഡി എസ് കെ ശിവാജിയൻസ് എന്നീ ടീമുകൾക്കും വേണ്ടിയും സുബ്രതോ പോൾ കളിച്ചിട്ടുണ്ട്.
2006 ൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറിയ സുബ്രതോ പോൾ. 2007,2009 നെഹ്റു കപ്പ് വിജയത്തിൽ സുബ്രതോ പോളിന്റെ സംഭാവന വളരെ വലുതായിരുന്നു. എ എഫ് സി ചലഞ്ച് കപ്പിൽ ഇന്ത്യൻ ടീമിന്റെയും പ്രധാന താരമായിരുന്നു സുബ്രതോ പോൾ.
ജംഷെഡ്പൂർ എഫ് സി പ്രീ സീസൺ :
# അഞ്ചു കളികളിൽ നിന്ന് നാല് ജയം
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എല്ലാ ക്ലബ്ബുകളെ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ച പ്രീ സീസൺ ജംഷഡ്‌പൂരിന്റെതാണ് .തായ്‌ലൻഡിലെ ചിയാങ് മായും ചിയാങ്ങ്മായ് യൂണൈറ്റഡിനെതിരെയും വിജയം .പിന്നീട് ബാങ്കോക്കിന്റെ ലീഗ് 1 ക്ലബ്ബുകളായ ബാങ്കോക് യുണൈറ്റഡ് എഫ് സി യോടും പോലീസ് റ്ററോ എഫ് സി യോടും നാലാം വിജയവും നേടി .പട്ടായ യൂണൈറ്റഡിനോട് എഫ് സിയോടാണ് ജംഷഡ്‌പൂരിന്റെ ഒരേയൊരു തോൽവി , അതും മികച്ച പ്രകടനം കാഴ്ച്ച വെച്ച് തന്നെ .
# ആറു ഗോൾ സ്‌കോറർ
ആസിം ബിശ്വാസ് (2 ഗോളുകൾ), സമീഹ് ദൗത്തി (2 ഗോളുകൾ), ഫറൂഖ് ചൗധരി, മാത്യൂസ് ട്രൈൻഡേഡ്, മെഹ്താബ് ഹുസ്സൈൻ, ജെറി മവിഹമിംഗിത എന്നിവരാണ് പ്രീ സീസണിൽ ഗോൾ നേടിയ താരങ്ങൾ . മൂന്ന് മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടിയ അഷിം ബിസ്വാസ് ഏറ്റവും മികച്ച ഗോൾ ശരാശരി നേടിയ താരമാണ്
സൗത്ത് സോക്കേർസ് മീഡിയ വിങ്
.
Superb
ReplyDelete