ഫുട്ബോളിനെ നെഞ്ചേറ്റിയ ഒരു ജനതയുടെ സ്വപ്നങ്ങൾക്ക് ചിറക് നല്കി പറന്നുയർന്ന് ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീമിലും, ഇപ്പോൾ സന്തോഷ് ട്രോഫി കേരള ടീമിലും ഇടം നേടി പ്രാഥമിക റൗണ്ടിൽ ആന്ധ്രയ്ക്കെതിരെ രണ്ട് ഗോളുകൾ നേടി മികച്ച താരമായ് മാറിയ രാഹുൽ കെ.പി യെ പിലിക്കോട് പൗരാവലി ആദരിച്ചു. ടി.എസ് തിരുമുമ്പിനാൽ അറിയപ്പെട്ട, വിശ്വൈക ശില്പി കാനായി കുഞ്ഞിരാമനിലൂടെ,പ്രിയ സാഹിത്യകാരൻ സി.വിയിലൂടെ അറിയപ്പെടുന്ന ഈ നാട് നാളെ അടയാളപ്പെടുന്നത് രാഹുൽ കെ.പി യുടെ പേരിലായിരിക്കും.
ഒപ്പം രാഹുൽ എന്ന ഫുട്ബോൾ താരത്തെ കണ്ടെത്തിയ, പ്രോത്സാഹനം നല്കിയ ഉണ്ണിയേട്ടനെയും ( Rakesh Unni ), ഒപ്പം ഫുട്ബോൾ പരിശീലിപ്പിക്കുന്ന ചിത്രേട്ടനെയും ( Chithraraj Eravil ) പ്രോത്സാഹനം നല്കിയ മറ്റുള്ളവരെയും രാഹുലിന്റെ ഓരോ നേട്ടങ്ങളിലും പിന്നിലുള്ളവരാണ് . പ്രതിസന്ധികൾ മറികടന്ന് ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേർസ് എല്ലാ വിദ ആശംസകളും ഈ യുവ പ്രിതിഭക്ക് നേരുന്നു .
0 comments:
Post a Comment