ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മൽസരത്തിൽ, രണ്ട് ടീമുകളും അവരുടെ ഈ സീസണിലെ നിലനിൽപ്പിനായുളള നിർണ്ണായകമായ കടുത്ത പോരാട്ടത്തിനായി തയ്യാറെടുക്കുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഡേവിഡ് ജെയിംസ് ടീമിന്റെ അമരക്കാരനായതിന് ശേഷം ഏറ്റു വാങ്ങേണ്ടി വന്ന പരാജയങ്ങളിൽ നിന്ന് തിരികെ വിജയ പാതിയിലേക്ക് മടങ്ങുകയെന്ന ലക്ഷ്യത്തോടൊയിരിക്കും കളിക്കളത്തിലിറങ്ങുക. ഇനിയുളള ആറ് മത്‌സരങ്ങളിൽ അഞ്ചിലെങ്കിലും വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നില നിർത്തുവാൻ കഴിയുകയുളളൂ.
കേരളത്തിന്റെ മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസിന് പറയാനുള്ളത് ഇങ്ങനെ : 'സീസൺ ആരംഭിക്കുമ്പോൾ ഇത്തരം ഒരു നില ആയിരുന്നില്ല ഞങ്ങൾ ആഗ്രഹിച്ചത്. നിലവിൽ ഞങ്ങളുടെ പിന്നിൽ നിൽക്കുന്ന ടീമുകൾക്കെതിരെ നേടുന്ന വിജയത്തിലാണ് ഇനി പ്രതീക്ഷകൾ. കാര്യങ്ങൾ വളരെ ലളിതമാണ്. ആറ് മത്സരങ്ങൾ മുന്നിലുണ്ട്. അതിൽ എല്ലാ മത്സരങ്ങളിലും ജയിക്കണം. പക്ഷേ, അത് മാത്രം മതിയാകുകയില്ല.'
0 comments:
Post a Comment