റെനേ മുലെൻസ്റ്റീൻ രാജി വെച്ച് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് എത്തിയതോടെ ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് പ്ലേയ് ഓഫിൽ കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ . നാളെ ബ്ലാസ്റ്റേർസ് ഡൽഹി ഡയനാമോസിനെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ പുതിയ തന്ത്രങ്ങളും മികച്ച ടീമിനെയും ഡി ജെ ഒരുക്കുമെന്ന കാര്യത്തിൽ സംശയമില്ല . പൂനെക്കെതിരെ രണ്ടാം പകുതിയിൽ ടീമിൽ മാറ്റങ്ങൾ വരുത്തി ബ്ലാസ്റ്റേഴ്സിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ഡേവിഡ് ജെയിംസിന്റെ ശെരിയായ സുബ്സ്റ്റിട്യൂട്ടിലൂടെയാണ് .
ഇതുവരെ വരെ സ്വന്തം തട്ടകത്തിൽ ഒരു മത്സരം പോലും ഡൽഹിക്ക് ജയിക്കാനാവാതെ പോയിന്റ് പട്ടികയിൽ അവസാനമുള്ളതും ബ്ലാസ്റ്റേഴ്സിന് കൂടുതൽ വിജയ സത്യത നൽകും . കേസിറോന്റെ വരവോടെ മിഡ്‌ഫീൽഡിലെ പോരായ്മകളും പരിഹരിക്കപ്പെടും .സി കെ വിനീത് പരിക്കിൽ നിന്ന് തിരിച്ചു വരുന്നതും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് കൂടുതൽ ശക്തി പ്പെടുത്തും . നാളെ ടീം വിജയം നേടുമെന്ന് ആത്മവിശ്വാസത്തിലാണ് ഡി ജെ .താൻ ആദ്യം ഓരോ താരങ്ങളെയും ആഴത്തിൽ അറിയാനാണ് ഇപ്പോൾ ശ്രമിക്കുന്നത് .ഞാനും എന്റെ കളിക്കാരും ആത്മവിശ്വാസത്തിലാണ് ഡേവിഡ് ജെയിംസ് (ഡി ജെ ) പ്രീ മാച്ച് പ്രെസ്സ് കോൺഫ്രൻസിൽ പറഞ്ഞു .
ഡേവിഡ് ജെയിംസിന്റെ കീഴിൽ ആദ്യ വിജയം നേടുമെന്ന പ്രതീക്ക്ഷയിലാണ് ബ്ലാസ്റ്റേർസ് ആരാധകർ .
0 comments:
Post a Comment