Friday, January 19, 2018

AFC U 16 ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾക്കായി ഇന്ത്യൻ ടീമിന് കേന്ദ്ര sസർക്കാറിന്റെ വക 9 കോടി രൂപ




ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്  (..എഫ്.എഫ്) ഇന്ത്യൻ ഫുട്ബോൾ ടീമിനു വേണ്ടി 9 കോടി രൂപ പ്രത്യേക ഗ്രാൻറ് കേന്ദ്ര സർക്കാർ അനുവദിച്ചു . വർഷം AFC U 16 ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഇത് .


ഇന്ത്യ 2019 ലെ ഫിഫ U 17 ലോകകപ്പിന് യോഗ്യത നേടിയാൽ  ടീമിന് സാധാരണ ഫണ്ട് അനുവദിക്കുന്നതാണ് പക്ഷെ അതിന് പുറമെ യാണ് തുക അനുവദിച്ചത് .

സെപ്തംബറിൽ മലേഷ്യയിൽ നടക്കുന്ന AFC U16 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നാലു സ്ഥാനങ്ങൾ എത്തിയാൽ ഇന്ത്യക്ക് ഫിഫ U 17 ലോകകപ്പ് യോഗ്യത നേടാം .


തയ്യാറെടുപ്പുകളുടെ ആദ്യ ഭാഗമെന്ന നിലയിൽ ഇന്ത്യൻ U 16 ടീം മാസം അവസാനം ദുബായിലേക്ക് തിരിക്കും . ഉയർന്ന നിലവാരമുള്ള എതിരാളികൾക്കെതിരായ ടീമിന് അനുയോജ്യമായ മത്സരം ഉറപ്പുവരുത്തുന്നതിന് നാല് രാജ്യങ്ങളുടെ ടൂർണമെന്റുകളും ഇന്ത്യൻ എഫ്   സംഘടിപ്പിക്കും.



PIC: India U16 Team with SouthSoccers in Qatar(2017)


മാഞ്ചസ്റ്റർ യുണൈറ്റഡും പി.എസ്.ജി.യും അടങ്ങാവുന്ന ടൂർണമെന്റെ  ദോഹയിൽ വെച്ച് സംഘടിപ്പിക്കാൻ  ഫെഡറേഷൻ പദ്ദതി ഇടുന്നു . ദുബായ്ക്ക് പുറമേ ദോഹ, സ്പെയിന്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിലേക്കും വിദേശ പര്യടനങ്ങൾക്കായി ടീം  പോകും.


2021 ഫിഫ U 20  ലോകകപ്പ് കളിക്കാൻ വേണ്ടി കൂടിയാണ് മുൻകൂട്ടി കണ്ട് കൊണ്ട് തന്നെയാണ് തയ്യാറെടുപ്പുകൾ നടത്തുന്നത് . അതിനപ്പുറം 2024 ഒളിമ്പിക്സ് വരെ യുവ തലമുറയുടെ  വികസനത്തിന് ഫെഡറേഷൻ ഒരു ദീർഘകാല വീക്ഷണമാണ് നടത്തുന്നത്. ..എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്, എഐഎഫ്എഫ് സിഇഒ കിഷോർ ടയ്ഡ്, ഇന്ത്യൻ  നാഷണൽ ടീമിലെ ഡയറക്ടർ അഭിഷേക് യാദവ് എന്നിവർ  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻപിൽ ഫെഡറേഷന്റെ ദീർഘകാല വീക്ഷണങ്ങൾ അവതാരിപ്പിച്ചിരുന്നു,പ്രത്യേകിച്ചും യൂത്ത് ഡെവലൊപ്മെന്റ്  .


ഫെഡറേഷന്റെ പദ്ദതി  സർക്കാറിന് വളരെ ആകര്ഷിച്ചതിനെ തുടർന്നാണ് പ്രത്യേക തുക അനുവദിച്ചിരിക്കുന്നത്

0 comments:

Post a Comment

Blog Archive

Labels

Followers