മുൻ ഇന്ത്യൻ നാഷണൽ ടീം താരമായ അഭിഷേക് യാദവിനെ ഇന്ത്യൻ ടീം ഡിറക്ടറായി എ ഐ എഫ് എഫ് പ്രഖ്യാപിക്കും . ഇന്ത്യ അണ്ടർ 17 ടീമിന്റെയും അണ്ടർ ലോകകപ്പിന്റെയും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്ന യാദവ് ഇന്ത്യൻ ഫുട്ബാളിന്റെ എല്ലാ പ്രായ പരിധിയിലുള്ള ടീമിന്റെയും വികസനത്തിന്റെ ഒരു പ്രദാന ഘടകമായി പ്രവർത്തിക്കുന്ന ആൾ കൂടിയാണ് .
ഇന്ത്യൻ അണ്ടർ 17 ലോകകപ്പിനായി വിദേശ സ്‌കൗട്ടിങ്ങിലൂടെ നാമിത്ത് ദേശ് പണ്ടേയും സണ്ണി ദലിവാലിനേയും എത്തിച്ചതിന്റെ പിന്നിലും യാദവ് ആയിരുന്നു .യാദവിന്റെ ഇത് വരെയുള്ള പ്രവർത്തനത്തിൽ തൃപ്ത്തരായാണ് എ ഐ എഫ് എഫ് പ്രസിഡന്റും സെക്രട്ടറി കുശാൽ ദാസും യാദവിന് ടീം ഡിറക്ടറെന്ന പുതിയ ചുമതല കൂടി നൽകുന്നത് .
0 comments:
Post a Comment