72ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണ മേഖല യോഗ്യത ഗ്രൂപ്പ് ബിയിൽ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. വൈകിട്ട് നാലിന് ബെംഗളൂരുവിലെ കർണാടക ഫുട്ബോൾ അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ആന്ധ്രാപ്രദേശിനെ കൂടാതെ തമിഴ്നാടാണ് ഗ്രൂപ്പ് ബിയിലെ മറ്റൊരു ടീം.
കാലിക്കറ്റ് സർവകലാശാലക്ക് അഖിലേന്ത്യാ കീരീടം നേടി കൊടുത്ത സതീവൻ ബാലനാണ് കേരളത്തിന്റെ പരിശീലകൻ. പരിചയസമ്പത്തും യുവത്വവും ചേർന്ന ടീമിന്റെ നായകൻ എസ് ബി ഐ താരം രാഹുൽ വി രാജാണ്. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലേക്ക് മുന്നേറാം. 22ന് തമിഴ്നാടുമായിട്ടാണ് കേരളത്തിന്റെ അവസാന മത്സരം.
അഞ്ച് തവണ സന്തോഷ് ട്രോഫി ജേതാക്കളായ കേരളം എട്ടു തവണ റണ്ണേഴ്സായിട്ടുണ്ട്. അവസാനമായി കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത് 2004 ൽ ഡൽഹിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഫൈനലിൽ പഞ്ചാബിനെ കീഴടക്കിയായിരുന്നു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment