Tuesday, January 23, 2018

എ ഐ എഫ് എഫും -സായും ചേർന്ന് ജൂനിയർ താരങ്ങൾക്കായി റിപ്പബ്ലിക്ക് ദിനത്തിൽ ദുബായിൽ ട്രയൽസ് നടത്തുന്നു


ന്യൂഡൽഹിസ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) സഹകരണത്തോടെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 
(..എഫ്.എഫ്) 2018 ജനുവരി 26ന്  ദുബായിൽ വെച്ച് 2001 മുതൽ 2003 ഉള്ളിൽ  ജനിച്ച ഇന്ത്യൻ കുട്ടികൾക്കാണ് ട്രിയൽസ് നടത്തുന്നത് .

2016 ജൂണിൽ നടത്തിയ  ആദ്യ പദ്ധതിയിൽ യു   യിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ  നിന്നും മികച്ച  പ്രതികരണമാണ് ലഭിച്ചത് . 2018 ലെ AFC U-16 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന U-16 ടീമുൾപ്പെടെയുള്ള ജൂനിയർ ദേശീയ ടീമുകൾക്കായി  ഇന്ത്യൻ കളിക്കാരെ തെരെഞ്ഞെടുക്കാനാണ്  എഐഎഫ്എഫ് ശ്രമിക്കുന്നത് .

എഐഎഫ്എഫ് സായും ചേർന്ന് നടത്തുന്ന  ട്രിയൽസ്‌   മേൽനോട്ടം മുൻ ഇന്ത്യൻ നാഷണൽ ടീമിന്റെ ക്യാപ്റ്റനും  എഐഎഫ്എഫ് സ്കൗട്ടിങ് നെറ്റ് വർക്ക് ഡിറ്റക്ടറുമായ അഭിഷേക് യാദവാണ് മേൽനോട്ടം വഹിക്കുക .അഭിഷേകിന്റെ കൂടെ അണ്ടർ 16 ടീമിന്റെ സ്റ്റാഫുകളും ഉണ്ടാകും .

2016 ലെ ദുബായ് ട്രയൽസിൽ , 240 ഇന്ത്യൻ താരങ്ങൾ  പങ്കെടുത്തതായി  എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു
ഫിഫ U -17 ലോകകപ്പിന് ശെഷം  ഇത്തവണ കൂടുതൽ പേരെ ആകർഷിക്കും ദാസ് കൂട്ടി ചേർത്തു .

"വരാനിരിക്കുന്ന സ്കൗട്ടിങ് റൗണ്ട് കൂടുതൽ പ്രാധാന്യമുള്ളതാകുംകാരണം റിപ്പബ്ലിക്ക് ദിനത്തിൽ  പരിപാടി ആരംഭിക്കാൻ ഞങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്."

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യഇന്ത്യൻ കോൺസുൽ ജനറൽ ഓഫ് ദുബായ്പ്രാദേശിക വേദി പങ്കാളികൾ എന്നിവരുടെ പിന്തുണയ്ക്കും ദാസ് നന്ദി പറഞ്ഞു.

നിലവിൽ രണ്ട് പദ്ധതികളാണ് ഉള്ളത് ഇന്ത്യൻ ആരോസിലൂടെ U -19 താരങ്ങൾ  ലീഗിലും , 2018 സെപ്തംബറിൽ നടക്കുന്ന .എഫ്.സി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വിദേശ പര്യടങ്ങളിലൂടെ  U -16 ടീമിനെ തയ്യാറാക്കുക .


കൂടാതെ, 2001 - 2003 ആൺകുട്ടികളുടെ പ്രായപരിധിയിലുള്ള താരങ്ങളെ പ്രത്യേകിച്ച് 
 2021 U 20 ലോകകപ്പിനും  2024 
ഒളിമ്പിക് ഗെയിംസിനുമാണ്  ഞങ്ങൾ തയ്യാറെടുക്കുന്നത് , "ഡാസ് വിശദീകരിച്ചു.

ദേശീയ ടീമുകളുടെ ഡയറക്ടർ കൂടിയായ അഭിഷേക് യാദവ്പദ്ധതിയുടെ ചുറ്റുപാടിൽ തന്റെ ജോലിയെ പ്രകീർത്തിച്ചു. "കഴിഞ്ഞ തവണ ഞങ്ങൾ അഞ്ച് കളിക്കാരെ ക്യാമ്പിൽ ചേരാൻ ക്ഷണിച്ചു.

"കഴിവുള്ളതിനപ്പുറം പല യു  ഇയിൽ താമസിക്കുന്ന മാതാപിതാക്കളുടെയും മനോഭാവമാണ്  കുട്ടികൾ  ഇന്ത്യൻ ടീമിൽ കളിക്കുമെന്ന്  എനിക്ക് ഉറപ്പുണ്ട് അഭിഷേക് പറഞ്ഞു .


നിയമങ്ങളും ചട്ടങ്ങളും:

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പാസ്പോർട്ടുകൾ അടങ്ങുന്ന ടാലന്റ്ഉള്ള  കുട്ടികൾ  ഇന്ത്യക്ക് വേണ്ടി കളിക്കാൻ  ട്രിയൽസിൽ പങ്കെടുക്കാം .പ്രായ പരിധി 2001-2003 ആയിരിക്കണം 

ജനുവരി 26 ന് താൽപര്യമുള്ള കുട്ടികൾ  തങ്ങളുടെ വിഭാഗമനുസരിച്ച് 
ട്രയലുകൾക്കായി റിപ്പോർട്ട് ചെയ്യണംമറ്റ് ദിവസങ്ങളിൽ പുതിയ രജിസ്ട്രേഷനുകൾ സ്വീകരിക്കില്ല.

മാനദണ്ഡവും വിവരവും:

പ്രായ വിഭാഗങ്ങൾ: 2001, 2002, 2003 വർഷങ്ങളിൽ ജനിച്ച കുട്ടികൾ

തീയതിസമയം & സ്ഥലം:

DAY 1: 26 ജനുവരി 2018: കിംഗ്സ് സ്കൂൾഅൽ ബർശ 

പ്രഭാത സെഷൻ: 8.00 AM  - 11.00 AM (റിപ്പോർട്ടിംഗ് സമയം: 7.30 AM )

ഉച്ചകഴിഞ്ഞ് സെഷൻ: 4.00 PM - 7.00  PM

DAY 2 & DAY 3: 27 ജനുവരി 28 & 28 ജനുവരി: 26 ജനുവരിയിൽ ഷോർട്ട്ലിസ്റ്റുചെയ്ത കളിക്കാർക്ക് സമയവും വേദി വിശദാംശങ്ങളും അറിയിക്കും

കളിക്കാർ ഇനിപ്പറയുന്ന ഇനങ്ങൾ കൊണ്ടുവരണം:

സ്വന്തം പാസ്പോര്ട്ടി ന്റെ വ്യക്തമായ പകര്പ്പ് (ആദ്യ പേജ് & അവസാന പേജ്)
സ്വന്തമായി കളിക്കുന്ന കിറ്റ്
കുടിവെള്ളംലഘുഭക്ഷണം

എല്ലാ ക്രൈറ്റീരിയകളും പൂർത്തിയാക്കിയ താരങ്ങൾ  മാത്രമായിരിക്കും ട്രിയൽസിൽ  പങ്കെടുക്കാൻ അനുവദിക്കുക .

Registration form can be downloaded from
http://bit.do/AIFFscouting

0 comments:

Post a Comment

Blog Archive

Labels

Followers