Sunday, January 28, 2018

സ്വപ്നസാഷാത്കാരത്തിന്റെ നിർവൃതിയിൽ ദീപേന്ദ്ര സിംഗ് നേഗി



അരങ്ങേറ്റ മത്സരത്തിൽ തന്നേ  കളിയുടെ ഗതിതനെ മാറ്റിമറിച്ച തകർപ്പൻ ഗോളും വിജയത്തിലേക്ക് നയിച്ച സുപ്രധാന പെനാൽറ്റിയിൽ മുഖ്യപങ്കും വഹിച്ചുകൊണ്ട് ദീപേന്ദ്ര സിംഗ് നേഗി എന്ന 19 കാരൻ കൈവിട്ടു പോകുമായിരുന്ന കളിയിലേക് കേരള ബ്ലാസ്റ്റേഴ്‌സിനെ കൈപിടിച്ച് കയറ്റി.

ആദ്യ പകുതിയിൽ നിറമങ്ങി കളിച്ച കരൺ സാഹിനിയെ പിൻവലിച്ച് നേഗിയെ ഇറക്കിയ ഡേവിഡ് ജെയിംസിന്റെ തീരുമാനത്തോട് 100% നീതി പുലർത്തുന്നതായിരുന്നു ഈ ഉത്തരാഖണ്ഡ് കാരന്റെ പ്രകടനവും. 48-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച രണ്ടാമത്തെ കോർണർ ക്ലിയർ ചെയ്യാനുള്ള കാലു ഉച്ചെയുടെ  ശ്രമത്തിനിടെ, ദീപേന്ദ്ര സിംഗ് നേഗി തന്റെ ഇടം കാൽ കൊണ്ട് പന്ത് ഡൽഹിയുടെ വലയിലാക്കി (1-1).  സമനില ഗോൾ വന്നതോടെ വിജയത്തിനായി ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 58-ാം മിനിറ്റിൽ ലാൽറുവാത്താരയുടെ ക്രോസ്സിൽ നേഗിയുടെ ഹെഡ്ഡർ ഇഞ്ച് വ്യത്യാസത്തിൽ പുറത്തേക്ക്. അടുത്ത മിനിറ്റിൽ നേഗി തന്നെ അടുത്ത ഗോളിനും വഴിയൊരുക്കി പന്തുമായി ബോക്സിലേക്കു കയറിയ നേഗിയെ ഡൽഹിയുടെ പ്രതീക് ചൗധരി ടാക്ലിങ്ങിലൂടെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഹ്യൂമ് കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ നന്ദി പറയേണ്ടത് ദീപേന്ദ്ര സിംഗ് നേഗി എന്ന ഈ 19 കാരന് തനെ.



അധികമാരും ശ്രദ്ധിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ യുവതാരം പക്ഷെ ചില്ലറക്കാരനല്ല. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ എഫ്.സി റിയൂസിൽ സെക്ഷൻ ലഭിച്ചിട്ടുള്ള നേഗി ഇന്ത്യൻ നാഷണൽ അണ്ടർ 17 ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. എ ഐ.എഫ്.എഫ് അക്കാദമിയിലൂടെ വളർന്നുവന്ന ഈ താരം വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുനേറ്റ നിരയിൽ ഒരു മുതൽക്കൂട്ടാവും എന്ന് പ്രതീക്ഷിക്കാം.

അരങ്ങേറ്റ മത്സരത്തിൽ തനെ ഗോൾ നേടാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാൻ കഴിയാതത്ര സന്ദോഷം ഉണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്രഗൽഭരായ ഒരുപാട് താരങ്ങൾക്കൊപ്പം മികച്ച ആരാധകർക്ക് മുന്നിൽ കളിക്കാൻ കളിക്കാൻ സാധിച്ചത് തന്റെ സ്വപ്ന സാഷാത്കാരം മാണെന്നും മൽസര ശേഷം നേഗി അഭിപ്രായപ്പെട്ടു.

@സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers