ഒരു കാലത്ത് ഇന്ത്യയിലെ ടോപ് ഡൊമസ്റ്റിക് ചാമ്പ്യൻഷിപ്പ് ടൂർണമെന്റായ സന്തോഷ് ട്രോഫിയുടെ കിക്ക് ഓഫിന് ഇനി നാളുകൾ മാത്രമാണ് ഉള്ളത് . പുതിയ പ്രതീക്ഷകളുമായി കേരളത്തിൽ നിന്ന് ഇരുപത് അംഗ ടീമിനെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചു . ജനുവരി 18 മുതൽ ബംഗളൂരുവില് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ തമിഴ്നാടും ആന്ധ്രപ്രദേശും അന്തമാൻ-നികോബാറുമാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ സന്തോഷ് ട്രോഫി ടൂറ്ണമെന്റിൽ ചില സർക്കാർ സ്ഥാപങ്ങളുടെ ടീമും സംസ്ഥാന ടീമുകളും പങ്കെടുക്കുന്നു. 1941 മുതൽ എല്ലാ വർഷവും നടന്നു വരുന്ന ടൂർണമെന്റിലെ ആദ്യ ജേതാക്കൾ ബംഗാൾ ടീം ആയിരുന്നു. ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന സർ മൻമഥാ നാഥ് റോയ് സന്തോഷ് സ്പോൺസർ ചെയ്ത ട്രോഫിക്ക് അദ്ദേഹത്തിന്റെ പേര് തന്നെ നൽകുകയായിരുന്നു. ആഭ്യന്തര ചാമ്പ്യൻഷിപ്പ് ആയി കണക്കാക്കപ്പെട്ടിരുന്ന സന്തോഷ് ട്രോഫിക്ക് വേണ്ടി 31 ടീമുകൾ മത്സരിക്കുന്നു.എസ് കെ ഗുപ്ത അദ്ദേഹത്തിന്റെ ഭാര്യയുടെ സ്മരണാർത്ഥം സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിക്ക് കമല ഗുപ്ത ട്രോഫി എന്ന പേരിലും അറിയപ്പെടുന്നു.
1952 ൽ മൈസൂർ ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫി സംപാങ്ങി കപ്പ് ഏർപ്പെടുത്തി. സംപാങ്ങി എന്ന ഫുട്ബോൾ കളിക്കാരന് നൽകുന്ന ആദരവായിരുന്നു അത്. ഓരോ വർഷവും ടൂണമെന്റ് ഫോർമാറ്റ് മാറുമായിരുന്നു നിലവിൽ മൂന്നോ നാലോ ടീമുകൾ ഉള്ള എട്ടു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിലെ എട്ട് ജേതാക്കളും നാല് സീഡ് ടീമുകൾക്കൊപ്പം,യോഗ്യതാ റൗണ്ടിലേക്ക് പോകേണ്ട ആവശ്യമില്ല, ഈ പന്ത്രണ്ട് ടീമുകൾ ഓരോന്നായി ഓരോ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഈ റൗണ്ട് മത്സരങ്ങൾ ക്വാർട്ടർ ഫൈനൽ എന്നും ഇതിൽ വിജയിക്കുന്ന ടീമുകൾ സെമി ഫൈനലിലും സെമി ഫൈനലിൽ ജയിക്കുന്ന ടീം ഫൈനലിലും എത്തുന്നു. 31 തവണ ബംഗാളഉം 8തവണ പഞ്ചാബ്ഉം കേരളവും ഗോവയും 5 തവണയും സന്തോഷ് ട്രോഫി കരസ്ഥമാക്കി.
സന്തോഷ് ട്രോഫി ഫുട്ബോൾ ഈ വർഷത്തെ ടൂർണമെന്റിനയുളള ഇരുപത് അംഗ ടീംമിനെ തൃശൂർ സ്വദേശിയായ ഡിഫറെൻറ് രാഹുൽ വി രാജ് ആണ് നയിക്കുക. മിഡ് ഫീൽഡർ സ്ഥാനത്തു കളിക്കുന്ന സീസൺ ആണ് വൈസ് ക്യാപ്റ്റൻ. സതീവൻ ബാലൻ ടീം പരിശീലകൻ. കഴിഞ്ഞ വർഷത്തെ ടീമിലെ ഏഴ് പേരെ നിലനിർത്തിയ ഈ വർഷത്തെ ടീമിൽ പതിമൂന്നു പുതു മുഖങ്ങൾ കളിക്കുന്നു
കോഴിക്കോട് സർവ്വകലാശാലയെ അഖിലേന്ത്യാ ഫുട്ബോൾ ചാമ്പിയൻമാരാക്കിയാതിനു ശേഷമാണ് സതീവൻ ബാലൻ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതു. കോഴിക്കോട് സർവ്വകലാശാലക്കു വേണ്ടി അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മുന്നേറ്റ താരം അഫ്ദാലും കേരള ടീമിന് വേണ്ടി കളിക്കുന്നു. ജനുവരി പതിനെട്ടു മുതലാണ് മത്സരങ്ങൾ ബാംഗ്ലൂരിൽ ആരംഭിക്കുന്നത്. ജനുവരി പതിനെട്ടിനു തന്നെയാണ് ആന്ധ്രാ പ്രദേശിനെതിരെ കേരളത്തിന്റെ ആദ്യ മത്സരം.
കാലം കടന്നു പോകുന്നതോടെ സന്തോഷ് ട്രോഫി യുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. ഐ ലീഗിന്റെ യും ഇന്ത്യൻ സൂപ്പർ ലീഗും വന്നതോടെ വീണ്ടും അതിനു ആക്കാം കൂട്ടി. സമ്മാന തുകയും മറ്റും വളരെ കുറവായതും ഒരു കാരണം ആയി കണക്കാക്കുന്നു. പുതു തലമുറക്കു തീർത്തും അജ്ഞാതമാണ് ഇങ്ങനെ ഒരു ഫുട്ബോൾ ടൂർണമെന്റ് ഇന്ന്. ഇതിനു ഒരു മാറ്റം വരേണ്ട സമയം ആയി കൊണ്ടിരിക്കുന്നു.
0 comments:
Post a Comment