Monday, January 15, 2018

ജെയിംസ്ന്റെ കീഴിൽ മുംബൈക്കെതിരെ ഇറങ്ങിയ കൊമ്പൻമാർക്ക് രണ്ടാം വിജയം.

ഡേവിഡ് ജെയിംസ്ന്റെ പരിശീലനത്തിൽ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും ഒരു സമനിലയും രണ്ടു വിജയവും കേരളത്തിന്റെ കൊമ്പൻമാർ കരസ്ഥമാക്കി. ഇതോടെ കേരളം പത്തു മത്സരങ്ങളിൽ നിന്നായി പതിനാലു പോയിന്റോടെ ആറാം സ്ഥാനത്തെത്തി. മുംബൈ സ്റ്റേഡിയം അക്ഷരാർത്തത്തിൽ മഞ്ഞ പുതച്ചപ്പോൾ കൊമ്പനു മദമിളകി.  മുംബൈയോടുള്ള മധുര പ്രതികാരം കൂടി ആയി മാറി ഈ മത്സരം.  ഡൽഹിക്കെതിരെ കളിച്ച ടീമിൽ നിന്നും രണ്ടു മാറ്റങ്ങളുമായി ഇറങ്ങിയ കൊമ്പന്മാർ 4-4-2 ഫോർമേഷനിൽ ആയിരുന്നു കളത്തിൽ ഇറങ്ങിയത്. തുടക്കം മുതൽ മാർക്ക്‌ സിഫിനെയോസിലൂടെ മികച്ച ആക്രമണം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. പന്ത്രണ്ടാം മിനുട്ടിൽ സിഫിനെയോസ് മുംബൈ ബോക്സിനുള്ളിൽ നൽകിയ മികച്ച പാസ്സ് ജാക്കി  ചന്ദ്നു നൽകി എന്നാൽ ദുർബലമായ ഷോർട് ഉതിർത്തത് ഗോളിയുടെ കയികളിലേക്കായിരുന്നു. പ്രത്യാക്രമണം നടത്തിയ മുംബൈ പതിനാറാം മിനുട്ടിൽ ബൽവന്തിന്റെ മികച്ച ഹെഡ്‍ർയിലൂടെ കേരള ബോക്സിൽ അപകടം വിതച്ചു. അടുത്ത നിമിഷം തന്നെ ജേഴ്സണ്‍ വിയേരയിലൂടെ വന്ന അടുത്ത അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും പോയി. ഇരുപത്തി നാലാം മിനുട്ടിൽ
മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്സണ്‍ വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ്‍ എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഇയാന്‍ ഹ്യം മുംബൈ ബോക്സിലേക്കു കുതിച്ചെത്തുമ്പോള്‍ മുംബൈ കളിക്കാര്‍ പകച്ചു  നില്‍ക്കുയായിരുന്നു. സ്ഥാനം തെറ്റി നിൽക്കുക ആയിരുന്ന മുംബൈ ഗോളി അമരീധരിനെ കബളിപ്പിച്ച് ഹ്യൂമ്  ബോക്സിനകത്തു കയറി അനായാസമായി പ്ലേസിങ്യിലൂടെ ഗോൾ നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നേടിയ ഹാട്രിക്കിലൂടെ ഗോൾ വേട്ട തുടങ്ങിയ മലയാളികളുടെ ഹ്യൂമേട്ടൻ ഈ സീസണിലെ നാലാമത്തെ ഗോളും സ്വന്തമാക്കി. നാൽപ്പതാം മിനുട്ടിലൂടെ മുംബൈ തിയാഗോ സാന്റോസിലൂടെ മികച്ച മുന്നേറ്റം നടത്തി എങ്കിലും സുബാഷിഷ് റോയ് അതിനു തടഇടുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഗോള്‍ കിക്ക് എടുക്കാന്‍ വൈകിയതിനു സുഭാഷിഷിനു മഞ്ഞക്കാര്‍ഡും ലഭിച്ചു . ആദ്യപകുതി അവസാനിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 51ശതമാനം മുന്‍തൂക്കം നേടിയിരുന്നു.എന്നാല്‍ മുംബൈയ്ക്ക് നാല് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിനു ലഭിച്ചത് കേലവം ഒരു കോര്‍ണര്‍ മാത്രമാണ്. രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും പരിക്കേറ്റ  റിനോ ആന്റോയ്ക്കു പകരം പെസിച്ചും കളത്തിൽ ഇറങ്ങിയപ്പോൾ കേരളത്തിന്റെ  പ്രതിരോധം ശക്തിപ്പെട്ടു. എങ്കിലും 50-ാം മിനിറ്റില്‍ എമാന പന്ത് വലയിലാക്കി എങ്കിലും ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തിയതിനാല്‍ ബ്ലാസറ്റേഴ്സ് രക്ഷപ്പെട്ടു. രണ്ടാം പകുതിയിൽമുംബൈ  മികച്ച കളി പുറത്തെടുത്തു. എന്നാൽ ബ്ലാസ്റ്റേഴ്‌സൽ നിന്നും ഒരു സങ്കടിത നീക്കം പോലും കാണാൻ സാധിച്ചില്ല. അറുപത്തി ഒന്നാം മിനുട്ടിൽ പേക്കൂസൻറെ ഷോർട് ഗോൾ പോസ്റ്റിനു മുകളിലൂടെ പോയി.  77-ാം മിനിറ്റില്‍ മുംബൈയുടെ വലതു  ഭാഗത്തെ ബോക്സിനടുത്ത് ബ്ലാസറ്റേഴ്സിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത പെസിച്ചിന്റെ ഗ്രൗണ്ട് ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.79-ാം മിനിറ്റില്‍ മുംബൈയുടെ പെനാല്‍ട്ടി ബോക്സിനു തൊട്ടു മുന്നില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂമിന്റെ ഗ്രൗണ്ട് ഷോട്ട് മുംബൈ ഗോളി രക്ഷപ്പെടുത്തി.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സഞ്ജു പ്രധാന്റെ ക്രോസില്‍ റാഫ ജോര്‍ഡയുടെ ആദ്യ ശ്രമം ബ്ലാസറ്റേഴ്സിന്റെ പ്രതിരോധത്തില്‍
തട്ടി മടങ്ങി. എന്നാല്‍ തുടര്‍ന്നു ലിയോ കോസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു.  വൈകാതെ അവസാന വിസിലും മുഴങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം പഴയ ആശാൻ നയിക്കുന്ന ജാംഷെഡ്പൂരിനെതീരെ അവരുടെ തട്ടകത്തിൽ ആണ് .അവിടെയും ജയിംസിന്റെ കൊമ്പന്മാർ വിജയം കൈവരിക്കട്ടെ.

Credit : Nipun SouthSoccers

0 comments:

Post a Comment

Blog Archive

Labels

Followers