Tuesday, January 16, 2018

ഐ എസ്‌ എല്ലിൽ ഇന്ത്യൻ റഫറീമാർ ഇന്ത്യൻ ഫുടബോളിന് നാണക്കേടോ ??




ഇന്ത്യയിലെ റഫറീമാരെ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ  സൂപ്പർ ലീഗ്  കൂടുതൽ ഇന്ത്യൻ റഫറീമാരെ നിയമിച്ചത് നടക്കേടായി മാറിയിരിക്കുകയാണ് , ലീഗിലെ കോച്ചുകളിൽ പകുതിയോളം വരുന്നവർ മോശം റഫറിങിനെതിരെ വാക്കുതർക്കങ്ങൾ ഏർപ്പെട്ടു കഴിഞ്ഞു .


ആറ് ആഴ്ചകൾക്കുള്ളിൽ, ഐഎൽഎലിന്റെ 10 കോച്ചുകളിൽ നാലു പേർ റഫറിമാരോട് പ്രതികരിച്ചതിന് സസ്പെന്ഷൻ നേരിടേണ്ട സാഹചര്യം വന്നു , ഇതിൽ എല്ലാം ഇന്ത്യൻ ഫെഡറേഷൻ റഫറീമാരെ പിന്തുണച്ചാണ് കാണുന്നത് .


ആദ്യ മൂന്ന് ഐഎസ്എൽ സീസണുകളിൽ 50 ശതമാനം അധികൃതരും വിദേശത്തു നിന്നുള്ളവരാണ്. എന്നാൽ, ഇന്ത്യൻ റഫറിമാരെ വികസിപ്പിക്കുന്നതിന് ഭാഗമായാണ്  ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എസ്‌ എല്ലിൽ കൂടുതൽ ഇന്ത്യൻ റഫറീമാരെ ഉൾപ്പെടുത്തിയത് .


റഫറീമാർ മാത്രമല്ല സീസൺ മുതൽ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ആറ് ഇന്ത്യൻ താരങ്ങളും അഞ്ജ് വിദേശികളുമാണ് ഉള്ളത് .

  സീസണിൽ, മോശം റഫറീയിങ്  ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, പെനാൽറ്റികൾ, ചുവന്ന കാർഡുകൾ, ഫ്രീ കിക്ക് തുടങ്ങിയവയ്ക്കെതിരെയുള്ള തീരുമാനങ്ങൾ ചൂടായ പ്രതികരണത്തിന്റെ ഫലമായി.മോശമായ റഫറീയിങ്ങിനെതിരെ ഇന്ത്യൻ ഫുട്ബാൾ ആരാധകരും ഫുട്ബോൾ നിരീക്ഷകരും ആഞ്ഞടിച്ചിരിക്കുകയാണ് .





ചെന്നൈയിൻ കോച്ചായ  മുൻ ഇംഗ്ലണ്ട് മിഡ്‌ഫീൽഡർ ജോൺ ഗ്രിഗറിക്ക് പെനാൽറ്റിക്കെതിരെ പരിധികരിച്ചതിനാണ്  മൂന്നു മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത് . കൂടാതെ നാല് ലക്ഷം രൂപയും പിഴ ചുമത്തിയിരുന്നു.


പൂനെ സിറ്റിക്കെതിരെ മത്സരത്തിൽ റഫറിയെ തള്ളിയതിന് മുംബൈ സിറ്റി  അസിസ്റ്റന്റ് കോച്ച് ജൂലിയാനോ ഫോണ്ടാനയ്ക്ക് നാലു കളി വിലക്കും  7 ലക്ഷം രൂപ കൂറ്റൻ പിഴയും ഏർപ്പെടുത്തി

ഡിസംബറിൽ എഫ്സി ഗോവക്കെതിരെ  നടന്ന മത്സരത്തിൽ റഫറിയെ ജോക്കർ എന്ന് വിളച്ചതിന് പൂനെ കോച്ച് റാങ്കോ പോപോവിക്കിന്  നാലു മത്സരങ്ങൾ നിരോധിക്കുകയും 5 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.


ഡെൽഹി ഡൈനാമോസ് കോച്ച് മിഗ്വേൽ ഏഞ്ചൽ പോർച്ചുഗൽ കഴിഞ്ഞ മാസം പ്രതിഷേധ പ്രകടനത്തിൽ  സസ്പെൻഡ് ചെയ്ത ആദ്യ വ്യക്തിയായിരുന്നു .

ഒരു പക്ഷെ മുകളിൽ പറഞ്ഞവരൊക്കെ റഫറികളോട് മോശം പെരുമാറിയത് ശെരി ആയിരിക്കാം , പക്ഷെ ഇതിന് വഴി ഒരുക്കിയത് മോശം റീഫ്രീയിങ് തന്നെയാണ് .



ഇന്ത്യൻ റഫറിമാരെ നല്ല നിലവാരത്തിൽ  ഉയർത്താൻ സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും സമയത്തിനനുസരിച്ച് മെച്ചപ്പെടുത്തുന്നു, ഇത് തുടർച്ചയായ പ്രക്രിയയാണ്, "..എഫ്.എഫ് റഫറീ മേധാവി കേണൽ ഗൗതം കർ  പറഞ്ഞു.

ആദ്യമായാണ് ഇത് പോലുള്ള വലിയ മത്സരങ്ങളിൽ ഇവർക്ക് അവസരം ലഭിച്ചത്ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്നു ഗൗതം പറയുന്നു 


ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾക്കായി യോഗ്യത നേടിയത് ആറു പുരുഷ റഫറീ മാരും  ഒരു സ്ത്രീയും ഉണ്ട്, കൂടെ ഏഴ് അസിസ്റ്റന്റ് റഫറീകളും .


"റഫറികൾ  മനുഷ്യൻമാരാണ് , അത് കൊണ്ട്  തെറ്റുകൾ സംഭവിക്കും അത് മനപ്പൂർവ്വം അല്ല . ഒരു മുതിർന്ന റഫറി പറയുന്നു .


ഇന്ത്യൻ റഫറികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഐഎസ്എൽ നല്ലൊരു നീക്കമാണ് നടത്തിയിരിക്കുന്നത് .അതെ  കഴിവുകൾ മെച്ചപ്പെടുത്തണം , എന്നു പറഞ്ഞാൽ നമുക്ക് ക്വാന്റിറ്റിയേക്കാൾ കൂടുതൽ ക്വാളിറ്റിയാണ് വേണ്ടത് . "


നിലവിലെ റഫറീയിങ് ഇന്ത്യൻ ഫുടബോളിന് നാണക്കേടാണെങ്കിലും ഇത് നല്ലൊരു റഫറീങ് തലമുറയെ  വളർത്തിയെടുക്കുന്നതിന്റെ തുടക്കമെന്നതിൽ നമുക്ക് സമാദാനിക്കാം.

0 comments:

Post a Comment

Blog Archive

Labels

Followers