കേരള ബ്ലാസ്റ്റേർസ് ബെംഗളൂരു എഫ് സി യുമായുള്ള മത്സരത്തിൽ സി കെ വിനീത് പരിക്ക് മൂലം കളിച്ചിരുന്നില്ല . എന്നാൽ ഇതിനെ തുടർന്ന് വിനീതിന് പരിക്ക് അല്ല എന്നും , കോച്ച് മനപ്പൂർവം കളിപ്പിക്കാത്തതും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു . എന്നാൽ ഇതിനെ നിഷേധിച്ചാണ് വിനീത് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കാര്യം വ്യക്തമാക്കിയത് .
ബംഗളുരു എഫ് സി മത്സരത്തിന് ഒരു ദിവസം മുമ്പ് തനിക്ക് പരിക്ക് പറ്റിയതാണെന്നും ,പ്രീ മാച്ച് പ്രെസ്സ് കോൺഫെറെൻസിൽ ഈ കാര്യം മാധ്യമങ്ങൾക്ക് അറിയിക്കാൻ കഴിഞ്ഞില്ല എന്നും വിനീത് തന്റെ കുറിപ്പിൽ പറയുന്നു .പരിക്ക് മാറാൻ സമയം എടുക്കുമെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ഫിട്നെസ്സ് വീണ്ടെടുക്കാൻ ഉള്ള പരിശ്രമത്തിൽ ആണെന്നും ,അത് കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ സ്റ്റാൻഡിൽ വെച്ച് കാണാം എന്ന് വിനീത് പറയുന്നു .
പരിക്ക് കാരണം നാളത്തെ മത്സരവും നഷ്ട്ടമുകുന്നതിനാൽ ബ്ലാസ്റ്റേഴ്സിന് ഇത് വൻ തിരിച്ചടിയാകും . കൂടാതെ ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് രാജിവെച്ചതോടെ നാളത്തെ മത്സരം താങ്‌ബോയ് സിങ്‌ടോയുടെ കീഴിൽ എങ്ങനെ ആകുമെന്ന് കാത്തിരുന്നു കാണാം .
0 comments:
Post a Comment