ഒഡീഷയിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കേരളത്തിന് തകർപ്പൻ ജയത്തോടെ തുടക്കം.
ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബിഹാറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോല്പിച്ചത്.
63ാം മിനുറ്റിൽ സ്നേഹ ലക്ഷ്മണനാണു കേരളത്തിനു വേണ്ടി ആദ്യമായി വല കുലുക്കിയത്, ക്യാപ്റ്റൻ സുബിത പൂവാട്ട 70ാം മിനുറ്റിലും കെ. അതുല്യ 8ാം മിനുറ്റിലും കേരളത്തിനു വേണ്ടി ഗോൾ നേടി.
ചണ്ഡിഗർ, റെയിൽവേസ് എന്നിവയാണ് കേരളം ഉൾപ്പെട്ട ഗ്രൂപ്പ്-ഇ യിലെ മറ്റു രണ്ട് ടീമുകൾ. ഫെബ്രുവരി നാലിന് റെയിൽവേസിനെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം.
@KeralaFootballLive
0 comments:
Post a Comment