Thursday, January 18, 2018

ചരിത്രം കുറിച്ച് ജെറി, മറികടന്നത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വേഗമേറിയ ഗോൾ നേടി ടാറ്റാ ജംഷത്പൂർ എഫ്.സി യുടെ 20 കാരനായ യുവ മിസ്സോ സ്‌ട്രൈക്കർ ജെറി മാവ്മിംഗ്താംഗ റെക്കോർഡ് ബുക്കിൽ തന്റെ പേര് എഴുതി ചേർത്തു.

ജംഷത്പൂർ സ്വന്തം തട്ടകമായ ജെആർഡി ടാറ്റാ സ്‌പോർട്‌സ്  കോംപ്ലക്‌സിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിട്ട മത്സരത്തിൽ കളി തുടങ്ങി 22 സെകന്റ് പിനിട്ടപ്പോളാണ് ജെറി മാവ്മിംഗ്താംഗയുടെ കാലിൽനിന്ന് ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ പിറന്നത്.

കിക്കോഫിൽ നിന്നും ഉരുത്തിരിഞ്ഞ നീക്കം ജിങ്കന്റെ കാലിൽ തട്ടി ഡിഫ്ളക്ട് ചെയ്ത പന്ത് ആഷിം ബിശ്വാസ് ബ്ലാസ്‌റ്റേഴ്സിന്റെ രണ്ട് പ്രതിരോധനനിരക്കാർക്കിടയിലൂടെ ജെറിയിലേക് നീട്ടി നൽകി. മുന്നോട്ടു കയറി വന്ന ബ്ലാസ്‌റ്റേഴ്സ് ഗോൾ കീപ്പർ പോൾ റചൂബ്കയെ കബളിപ്പിച്ച് ജെറി വലയിലേക്കു പ്ലേസ് ചെയ്തപ്പോൾ സമയം കളി തുടങ്ങി വെറും 22 സെക്കന്റുകൾ മാത്രം.
ഐഎസ്എൽ രണ്ടാം എഡിഷനിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സിക്ക് എതിരായി 29 ാം സെക്കന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ക്രിസ് ഡഗ്നാൽ കുറിച്ച റെക്കോർഡാണ് ജെറി പഴകഥ ആക്കിയത്. ഇതോടെ മലയാളിതാരം മുഹമ്മദ് റാഫി എഫ്.സി പൂനൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിനായി 48 ാം സെക്കന്റിൽ നേടിയ ഗോൾ ഏറ്റവും വേഗമേറിയ ഐ.എസ്.എൽ ഗോളുകളുടെ പട്ടികയിൽ 3ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/ പേജ്  സന്ദർശിക്കു

0 comments:

Post a Comment

Blog Archive

Labels

Followers